മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാനുള്ള ശ്രമത്തെ ചെറുക്കണം

Above Post Pazhidam (working)

തൃശൂർ : മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാനുള്ള വർഗ്ഗീയ ശക്തികളുടെ കുത്സിത ശ്രമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ടി.വി.ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു . ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ തൃശൂർ ഡി.സി.സി.ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഫാഷിസ്റ്റ്കൾ പ്രതീകാത്മകമായി അദ്ദേഹത്തെ വധിക്കുന്നത് മഹാത്മാവിന്റെ ആശയങ്ങളെ എത്രമാത്രം അവർ ഭയപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമാണെന്നും, പരമദരിദ്രരായ ഭരണാധികാരികൾ മഹാത്മജിയെ വില്പനച്ചരക്കാക്കു കയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .

Poonthanam
Rugmani 700-200

ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു.. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.വി.ദാസൻ, സമിതി സംസ്ഥാന സെക്രട്ടറിമാരായ കെ.ഡി.ഹരിദാസ്, അഡ്വ: കെ.കെ.രാജീവൻ, ബക്കർ സി പുന്ന, ലീലാമ്മ തോമസ്, സജീവൻ നടത്തറ, ജ്യോതി ആനന്ദ്, മിനി വിനോദ്, സജിത ബാബുരാജ്, സത്യഭാമ ടീച്ചർ, സ്മിത ഷാജി, ജോയ്സി ജോസ്, ബിനു പോൾ, സ്മിജേഷ് ടി.എസ്, രാജ്കുമാർ സിതാര, ഷെമീർ മുഹമ്മദ്, ആന്റോ തുടങ്ങിയവർ സംസാരിച്ചു. അംബേദ്കർ സേവാശ്രം ഫെലോഷിപ് കരസ്ഥമാക്കിയ മാദ്ധ്യമ,സാംസ്കാരിക പ്രവർത്തകൻ കെ.ബി.പ്രമോദ് ചേർപ്പിനെ ചടങ്ങിൽ ആദരിച്ചു.

Vasudev Inn