ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിലെ അധ്യാപിക കുഴഞ്ഞു വീണുമരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍:ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോമേഴ്‌സ് അധ്യാപിക കെ.സി.സുജ(42)യാണ് മരിച്ചത്.

Poonthanam
Rugmani 700-200

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.ഭര്‍ത്താവ് ടി.എസ് പ്രകാശിനൊപ്പം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.അവിടെ എത്തുമ്പോഴേയ്ക്കും മരിച്ചു.

Vasudev Inn

പാലക്കാട് നെന്‍മാറ കൊല്ലുരുത്തി വീട്ടില്‍ ചന്ദ്രന്റേയും കമലാവതിയുടേയും മകളാണ്.മമ്മിയൂര്‍ നാരങ്ങത്ത് പറമ്പിലാണ് താമസം.മൃതദേഹം ഞായറാഴ്ച 12 ന് ശ്രീകൃഷ്ണ സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.തുടര്‍ന്ന് നെന്‍മാറയിലെ വീട്ടിലേക്ക് കൊണ്ടുപോകും.