കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ല -തരൂര്‍
പൂന: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താല്‍ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാന്‍ തെല്ലും യോഗ്യതയില്ല. പൂന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
വിദേശനയങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഭേദമില്ല. ആഭ്യന്തരതലത്തില്‍ പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ രാ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്ബോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശനയമോ അല്ല. അത് ഇന്ത്യയുടെ വിദേശനയമാണ്.ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തുടരും. എന്നാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്കൊപ്പമാണ് തന്റെ നിലപാട്. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. വിദേശത്ത് പോകുമ്ബോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പതാകയാണ് വഹിക്കുന്നത്. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നന്നായി ആദരിക്കപ്പെടണമെന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങണമെന്നും മോഹിക്കുന്നു, തരൂര്‍ പറഞ്ഞു.