മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ആയില്യം ഉത്സവം 25-ന് ,ഭക്തര്‍ക്ക് പാളയി ല്‍ കഞ്ഞിയും പുഴുക്കും
ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവം 25-ന് ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.വി.ദേവന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വക്ഷേത്രങ്ങളിലൊന്നായ മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ 5.30-ന് മഹാഗണപതിഹോമത്തോടെ തുടക്കം കുറിക്കുന്ന ആയില്യം ഉത്സവത്തിന് സന്തോഷ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.8.30-ന് പാലഭിഷേകം, 9.30-ന് ആയില്യപൂജ, 10.30-ന് പാലും നൂറും എന്നിവ ഉണ്ടാവും.ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ട് ഉണ്ടാവും.വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്ക് പാലും നൂറും സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാവും.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പാളപ്ലേറ്റില്‍ കഞ്ഞിയും പുഴുക്കും നല്‍കുന്നത് ഈ ദിവസത്തെ പ്രത്യേക ചടങ്ങുകളിലൊന്നാണ്.
ദീപരാധനക്കു ശേഷം സര്‍പ്പബലി ഉണ്ടാവും.ആയില്യം ഉത്സവത്തിന്റെ തലേദിവസമായ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജയും അന്നദാനവും ഉണ്ടാവും. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ജി.രാധാകൃഷ്ണന്‍, മറ്റ് ഭാരവാഹികളായ കൊപ്പര ചന്ദ്രന്‍, ചക്കര വിശ്വനാഥന്‍, കരിമ്പാച്ചന്‍ നാരായണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കോടതി പരസ്യം
ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
O ട 125 /2018
കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത്
കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ്
ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം
1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
62 വയസ്സ് ഷാഹുല്‍ ഹമീദ്
2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍
മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്
അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍