Header 1 vadesheri (working)

പ്രളയക്കെടുതി: കേന്ദ്ര സംഘത്തിന്റെ സന്ദർശനം സെപ്തംബർ .18 ന്.

Above Post Pazhidam (working)

തൃശൂർ : ഈ വർഷത്തെ രൂക്ഷമായ മഴക്കെടുതിയും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സംഘം സെപ്തംബർ 18 ന് തൃശൂർ ജില്ല സന്ദർശിക്കും. ജില്ലയിൽ മഴക്കെടുതി സാരമായി ബാധിച്ച പ്രദേശങ്ങൾ സംഘം സന്ദർശിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ അനിത ബാഗേൽ, ജലവിഭവ മന്ത്രാലയത്തിലെ എസ്.ഇ വി.മോഹൻ മുരളി, ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. നാശനഷ്ടങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ കലക്ടർ കേന്ദ്ര സംഘത്തിന് മുന്നിൽ വിശദീകരിക്കും.

First Paragraph Rugmini Regency (working)

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്ര സംഘത്തോടൊപ്പമുണ്ടാകും. കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ മാനദണ്ഡപ്രകാരമുള്ള സഹായമാണ് ലഭിക്കുക എന്നതിനാൽ അത് പ്രകാരമുള്ള നാശനഷ്ടക്കണക്കാണ് കേന്ദ്ര സംഘത്തിന് സമർപ്പിക്കുക. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലാതല അവലോകന യോഗം ചേർന്നു. തദ്ദേശവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൃഷി നാശം, കന്നുകാലികളുടെ നഷ്ടം, റോഡുകൾ, കെട്ടിടങ്ങൾ, വൈദ്യുതി മേഖല, ജലസേചന – കുടിവെള്ള വിതരണ മേഖലകൾ, ഭവന നഷ്ടം എന്നീ മേഖലകളിലെ നഷ്ടക്കണക്കുകളുടെ വിശദ റിപ്പോർട്ട് ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

ഇക്കൊല്ലം 127% അധിക മഴയാണ് തൃശൂരിൽ ലഭിച്ചത്. കഴിഞ്ഞ കൊല്ലത്തെ പുനർനിർമ്മാണങ്ങളേയും മഴക്കെടുതി ബാധിച്ചു. കാർഷിക മേഖലയിൽ 2654 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ചെറുകിട- നാമമാത്ര കർഷകർക്ക് മാത്രം 391.11 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടെന്നാണ് പ്രാഥമിക കണക്ക്.80 വീടുകൾ പൂർണ്ണമായി നശിച്ചു. 689 വീടുകൾക്ക് സാരമായി കേട് സംഭവിച്ചു. 23144 വീടുകൾക്ക് ഭാഗിക നാശനഷ്ടം നേരിട്ടു. ഫിഷ് ഫാമുകൾക്ക് 357 ലക്ഷം രൂപയുടേയും, മൃഗപരിപാലന മേഖലയിൽ 66.85 ലക്ഷം രൂപയുടേയും നഷ്ടം കണക്കാക്കുന്നു.

Second Paragraph  Amabdi Hadicrafts (working)

buy and sell new

വൈദ്യുത മേഖലയിൽ കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് മാത്രം 879.38 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ 459 കി.മീറ്റർ റോഡുകൾക്ക് നാശനഷ്ടമുണ്ടായി. ജലസേചന കുടിവെള്ള വിതരണ മേഖലയിൽ 386.24 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജില്ലയിലെ യഥാർത്ഥ നഷ്ടം വലുതാണെങ്കിലും കേന്ദ്രമാനദണ്ഡപ്രകാരമുള്ള റിപ്പോർട്ടാണ് കേന്ദ്ര സംഘത്തിന് മുമ്പാകെ സമർപ്പിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകൾ അവലോകന യോഗം വിലയിരുത്തി.