Header 1 vadesheri (working)

ചിങ്ങത്തിലെ അവസാന മുഹൂർത്ത ദിനത്തിൽ വിവാഹ പാർട്ടികൾ ക്ഷേത്ര നഗരി കയ്യടക്കി

Above Post Pazhidam (working)

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ അവസാന മൂഹൂര്‍ത്തദിവസമായ ഞായറഴ്ച ക്ഷേത്രാങ്കണവും, ക്ഷേത്രനഗരിയും തിങ്ങിനിറഞ്ഞ പുരുഷാരത്താല്‍ വീര്‍പ്പുമുട്ടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമണിയ്ക്കാരംഭിച്ച വിവാഹതിരക്ക് ഉച്ചയോളം നീണ്ടുനിന്നു. ഇതിനിടെ ഗതാഗതകുരുക്കുകൂടി ആയപ്പോള്‍, ഗുരുവായൂര്‍ പ്രദേശം മുഴുവന്‍ ജനസഞ്ചയ സമുദ്രംതീര്‍ത്തു. കല്യാണക്കാരുടെയും, ദര്‍ശനത്തിനു വന്നവരുടേയും വാഹനങ്ങള്‍ ആധ്യാത്മിക നഗരിയെ കയ്യടക്കി. മണിക്കൂറോളം അതിന്റെ കുരുക്ക് അഴിഞ്ഞതുമില്ല.

First Paragraph Rugmini Regency (working)

.

വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച്ച ഗുരുവായൂരിലെത്തിയ പലരും, മുറികള്‍ ലഭിയ്ക്കാതെ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, കടത്തിണ്ണകളിലും കഴിച്ചുകൂട്ടേണ്ടിയും വന്നു. ചിങ്ങത്തിലെ അവസാനത്തെ മൂഹൂര്‍ത്ത ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത് 203 കല്യാണങ്ങളായിരുന്നു. ഇതോടെ താലിക്കെട്ടിന് ഐശ്വര്യമുള്ള ചിങ്ങമാസത്തിലെ മുഹൂർത്ത ദിനവും അവസാനിച്ചു. പതിവുപോലെ ഇന്നും തിരക്ക് നിയന്ത്രണാതീതമായിരുന്നു. രാവിലെ ഒമ്പതുമുതല്‍ 11-മണിവരെയായിരുന്നു കല്യാണക്കാരുടെ കൂടുതല്‍ തിരക്കുണ്ടായത്. ഓണാവധി അവസാനിക്കുന്ന ദിനം കൂടിയായതിനാല്‍ ക്ഷേത്രദര്‍ശനത്തിനും നല്ല തിരക്കുണ്ടായി.

Second Paragraph  Amabdi Hadicrafts (working)

കല്യാണക്കാരും ക്ഷേത്രദര്‍ശനത്തിന് വരിയില്‍ നില്‍ക്കുന്നവരും കൂടിക്കലര്‍ന്നതോടെ ക്ഷേത്രനട തിങ്ങിനിറഞ്ഞു. തിരക്കിനനുസരിച്ച് നിയന്ത്രിക്കാനുള്ള ദേവസ്വം സെക്യൂരിറ്റിക്കാരുടെ എണ്ണം വളരെ കുറവായിരുന്നു . വിവാഹ തിരക്ക് കൂടുതൽ ഉള്ള ദിവസങ്ങളിൽ കൂടുതൽ കെൽസോ ജീവനക്കാരെ നിയമിക്കാൻ ദേവസ്വം ഒരിക്കലും തയ്യാറാകുന്നില്ല . കിഴക്കേ നടപന്തലിൽ വരി നിക്കുന്ന ഭക്തർക്ക് ഇരിക്കാനായി ഇട്ടിട്ടുള്ള ബെഞ്ചുകൾ ഒരു വശത്തേക്ക് മാറ്റിയിടുകയാണെങ്കിൽ ഭക്തർക്ക് നടക്കാൻ കുറച്ചു കൂടി സ്ഥലം ലഭിക്കുമായിരുന്നു .

buy and sell new

എന്നാൽ ഇതൊന്നും പരിശോധിക്കാൻ ഒരു ദേവസ്വം ഉദ്യോഗസ്ഥനും ഇല്ലാതെ പോയി. ഞായറാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആകുന്നത് കൊണ്ട് യഥാർത്ഥത്തിൽ ഗുരുവായൂരിലെ തിരക്ക് അവർ ഒരിക്കലും നേരിട്ട് അനുഭവിക്കുന്നില്ല ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദകൃഷ്ണൻ നേരിട്ട് ഇറങ്ങിയാണ് കല്യാണ പാർട്ടികളെയും ഫോട്ടോ ഗ്രാഫർമാരെയും നിയന്ത്രിച്ചിരുന്നത്
. ഗുരുവായൂരിലെ രണ്ടു പ്രധാനപ്പെട്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങളില്‍ ഭൂരിഭാഗവും റോഡരികുകളില്‍ കിടന്നു ഇത് ഇന്നർ റിങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും വാഹന ഉച്ചവരെ വാഹന ഗതാഗതം ദുഷ്കരമാക്കി