Header 1 vadesheri (working)

യു.എ.ഇയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 4200 കോടി രൂപയുടെ നിക്ഷേപം

Above Post Pazhidam (working)

ദുബായ് : തമിഴ്‌നാട്ടിലേക്ക് യു.എ.ഇയില്‍ നിന്ന് 4200 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. യു.എ.ഇ.യിലുള്ള പ്രവാസി ഇന്ത്യക്കാരില്‍ നിന്നാണ് തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത്.
അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നടത്തിയ പര്യടനങ്ങളുടെ അവസാന ഘട്ടം എന്ന നിലയിലാണ് അദ്ദേഹം ദുബായിലെത്തിയത്. ഇന്ത്യന്‍ വ്യവസായികളുടെ പൊതുവേദിയായ ബിസിനസ് ലീഡേഴ്സ് ഫോറം ഒരുക്കിയ മുഖാമുഖത്തില്‍ ഡി.പി. വേള്‍ഡ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

First Paragraph Rugmini Regency (working)

buy and sell new

ഇലക്‌ട്രിക് വാഹനനിര്‍മാണം, ഇലക്‌ട്രോണിക്സ്, ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഭക്ഷ്യസംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകളിലെ ആയിരക്കണക്കിന് പദ്ധതികളിലേക്കാണ് തമിഴ്‌നാട് നിക്ഷേപകരെ ക്ഷണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖം, വ്യവസായ മന്ത്രി എം.സി. സമ്ബത്ത്, റവന്യൂ മന്ത്രി ആര്‍.ബി.ഉദയകുമാര്‍, ക്ഷീരവികസന മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ബി.എല്‍.എഫ്. പ്രസിഡന്‍റ് പരസ് ഷഹാദ്പുരി, സെക്രട്ടറി ജനറല്‍ ശ്രീപ്രിയ കുമാരിയ, സുദേഷ് അഗര്‍വാള്‍ അഗര്‍വാള്‍, കോണ്‍സുല്‍ജനറല്‍ വിപുല്‍ എന്നിവരും സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)