ഗുരുവായൂരിലെ പൂക്കളത്തിൽ കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും വെണ്ണയെടുക്കാനൊരുങ്ങുന്ന ഉണ്ണിക്കണ്ണൻ
ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിലൊരുക്കിയ പൂക്കളം നയനാന്ദകരമായി . . രമേഷ് ബാലാമണിയുടെ നേതൃത്വത്തിലായിരുന്നു ഗുരുവായൂര്‍ അമ്പല നടയില്‍ തിരുവോണ നാളില്‍ പൂക്കളമൊരുക്കിയത്. കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും വെണ്ണയെടുക്കാനൊരുങ്ങുന്ന ഉണ്ണിക്കണ്ണനായിരുന്നു കളത്തില്‍ വിരിഞ്ഞത് .
കിഷോര്‍ ഗുരുവായൂര്‍, അജീഷ് കൃഷ്ണ, പ്രമോദ് കോന്നേടത്ത്, വിജീഷ് ഏറത്ത്, ബിബീഷ് ഗുരുവായൂര്‍, പ്രദീപ് എന്നിവരുടെ കരവിരുതിലായിരുന്നു കണ്ണന്റെ തിരുനടയില്‍ വിസ്മയകരമായ നിറക്കാഴ്ചയൊരുക്കിയത്. സഹായികളായി നിരഞ്ജന്റെയും അനുരാഗിന്റെയും നേതൃത്വത്തില്‍ കൂട്ടിക്കൂട്ടവുമുണ്ടായിരുന്നു.
ഇന്നലെ രാത്രി പത്തോടെ ആരംഭിച്ച കളമിടല്‍ ഇന്ന് നടതുറക്കുന്നതിനു മുമ്പു തന്നെ പൂര്‍ത്തിയാക്കി. ഈ കളത്തോടെ കിഴക്കേ നടപ്പുരയിലെ ദീപസ്തംഭത്തിനു മുന്നില്‍ അത്തം മുതല്‍ സുന്ദരക്കാഴ്ചയൊരുക്കിയിരുന്ന പൂക്കളമിടല്‍ അവസാനിച്ചു. നിരവധി പേരാണ് ഗുരുവായൂര്‍ അമ്പല നടയിലെ ഓരോ പൂക്കളവും കാണാന്‍ എത്തിയിരുന്നത് . അകാലത്തിൽ വിട്ടു പോയ സുഹൃത് കണ്ണന്റെ ഓർമ്മക്കായി കൂട്ടുകാരാണ് എല്ലാ വർഷവും തിരുവോണ നാളിൽ പൂക്കളം തീർക്കുന്നത്. നേരത്തെ കണ്ണന്റെ നേതൃത്വ ത്തിലായിരുന്നു ക്ഷേത്ര നടയിൽ പൂക്കളം ഒരുക്കിയിരുന്നത് .