ചാവക്കാട് നൗഷാദ് വധം: ഒന്നാം പ്രതി അറസ്റ്റില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റ്
ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് എന്ന പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റ് ചാവക്കാട് പുന്ന അറയ്ക്കല്‍ ജമാലുദ്ദീ(കാരി ഷാജി 49)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇയാള്‍ക്കു വേണ്ടി അന്വേഷണസംഘം നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.നൗഷാദിനെ കൊലപ്പെടുത്താനുള്ള സംഘത്തെ എത്തിച്ചതിലും കൊല ആസൂത്രണം ചെയതതിലും ഇയാളാണ് മുഖ്യപങ്കുവഹിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി. സി.ഡി. ശ്രീനിവാസന്റെയും ചാവക്കാട് എസ്.എച്ച്.ഒ. ജി.ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കേസില്‍ ഇതുവരെ അറസ്റ്റിലായ ആറു പേരും എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപറമ്പില്‍ മുബിന്‍(26),പോപ്പുലര്‍ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍(30),പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ(37),പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ കരിപ്പയില്‍ ഫാമിസ്(42), ഗുരുവായൂര്‍ കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസല്‍(37) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.
ജൂലൈ 30-ന് വൈകീട്ടാണ് പുന്ന സെന്ററില്‍ വെച്ച് ഏഴു ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉള്‍പ്പെടെ നാലു പേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് പുലർച്ചെ മരിച്ചു. പ്രതികളെ പോലീസ് പിടി കൂടുന്നില്ലെന്ന് ആരോപിച്ചു കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും ,ഐ ജി ആഫീസ് മാർച്ചും സംഘടിപ്പിച്ചിരുന്നു .
കോടതി പരസ്യം
ബഹു ചാവക്കാട് സബ് കോടതി മുമ്പാകെ
IA 2177/2018
0S 98/2017
പാരംപുരക്കൽ ഷഹീന മുതൽ പേർ —————————— ഹർജിക്കാർ
1) ചാവക്കാട് താലൂക്ക് കടിക്കാട് അംശം എടക്കര ദേശത്തു പോസ്റ്റ് അണ്ടത്തോട്, ഖാലിദ് മകൻ 36 വയസ്സ്, പാറംപുരക്കൽ മുംബസീർ
2)മേപ്പടി വിലാസത്തിൽ താമസം ഖാലിദ് മകനും ഒന്നാം എതിർകക്ഷിയുടെ സഹോദരനുമായ പാറംപുരക്കൽ 32 വയസ്സ് മുജീബ് റഹ്മാൻ
———————————————————- 1, 2 എതിർകക്ഷികൾ
മേൽ നമ്പറിൽ ഒന്നും രണ്ടും എതിർകക്ഷികൾക്കുള്ള നോട്ടീസ് കോടതിയിലും വാസ സ്ഥലത്തും പതിച്ചു നടത്തുവാൻ കല്പിച്ചു 18/9/2019 തിയതിക്ക് വച്ചിരിക്കുന്നു. ആർകെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അന്നേ ദിവസം കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്.
എന്ന്
5/9/2019
ഹർജി ഭാഗം അഡ്വക്കേറ്റ് k.D.വിനോജ്
(ഒപ്പ് )