Post Header (woking) vadesheri

ലോക നാളികേര ദിനാഘോഷം സെപ്തംബർ രണ്ടിന്

Above Post Pazhidam (working)

തൃശൂർ : നാളികേരാധിഷ്ഠിത വ്യവസായ ഉന്നമനത്തിന് കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 24.732 കോടിരൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ലോക നാളികേര ദിനമായ സെപ്തംബർ രണ്ടിന് കേരള കാർഷിക സർവ്വകലാശാലയിൽ തുടക്കമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ തൃശൂർ രാമനിലയത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതിയുടെ ആരംഭവും ലോകനാളികേര ദിനാചരണവും വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 10 വർഷം കൊണ്ട് നാളികേര ഉൽപാദനത്തിലും നാളികേരാധിഷ്ഠിത വ്യാവസായിക വളർച്ചയിലും വിപ്ലവകരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാളികേര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ ഈ വർഷം ആരംഭിക്കും. നാളികേരാധിഷ്ഠിത വ്യാവസായ വികസനത്തിലെ സുപ്രധാന ചുവടുവെ്പ്പാണ് കാർഷിക സർവ്വകലാശാലയിൽ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നീര, നാളികേരാധിഷ്ഠിത ഭക്ഷ്യവസ്തുക്കൾ, തെങ്ങിൻതടി, മുതലായ വസ്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള വ്യവസായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്നുവർഷംകൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. സർവകലാശാലയുടെ ഏഴ് കേന്ദ്രങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.

buy and sell new

Second Paragraph  Rugmini (working)

രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ അധ്യക്ഷനാകും. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിക്കും. കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി. നിർവഹിക്കും. ശിൽപ്പശാല, പ്രദർശനം, കാർഷിക ക്ലിനിക്കുകൾ എന്നിവയും ഉണ്ടാകും.
എം.എൽ.എമാരായ ജി.എസ് ജയലാൽ, കെ.വി. വിജയദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡി.കെ. സിങ്ങ് , കൃഷി ഡയറക്ടർ രത്തൻ ഖേൽക്കർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. വിനയൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. ഡി. ഗിരിജ തുടങ്ങിയവർ പങ്കെടുക്കും. ഡോ. പ്രൊബീർ കുമാർ ഘോഷ് പദ്ധതി വിശദ്ധീകരിക്കും. പത്രസമ്മേളനത്തിൽ കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും പങ്കെടുത്തു.

കോടതി പരസ്യം

ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

AS 47/ 2018</p >

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ

മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .

എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്

Third paragraph