കരുതൽ ധനശേഖരം കൈമാറിയാൽ ആർബിഐ യുടെ ക്രെഡിറ്റ് റേറ്റിംഗ് താഴും : രഘുറാം രാജന്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം കൈമാറുന്നത് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയേക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. റേറ്റിംഗ് താഴ്ത്തുന്നത് രാജ്യത്തെ മൊത്തം സന്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നു രാജന് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ മൂന്ന് എ റേറ്റിംഗ് താഴുന്നത് വലിയ അപകടമാകും. ഇപ്പോള്‍ പ്രശ്നമായില്ലെങ്കിലും പിന്നീട് റേറ്റിംഗ് താഴ്ത്താന്‍ പോലും ഈ നടപടി വഴിതെളിച്ചേക്കാമെന്നും രാജന് പറഞ്ഞു. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ കൂടിയ റേറ്റിംഗ് വളരെ പ്രധാനമാണ്. റിസര്‍വ് ബാങ്കിന്റെ ലാഭവും അധികകരുതലും മാത്രമേ സര്‍ക്കാരിനു കൈമാറാവൂ എന്നും മുന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
താന്‍ ഗവര്‍ണറായിരുന്ന മൂന്നു വര്‍ഷം അതുവരെയുള്ള ഏറ്റവും കൂടിയ ഡിവിഡന്റ് ആണ് സര്‍ക്കാരിന് നല്‍കിയത്. അതല്ല പ്രശ്നം. ലാഭത്തേക്കാളേറെ കൊടുക്കരുതെന്നു മാലിഗാം സമിതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപയാണു റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനു കൈമാറുന്നത്. ഘട്ടം ഘട്ടമായി തുക കൈമാറാനാണു റിസര്‍വ് ബാങ്കിന്റെ തീരുമാനം. രാജ്യം കടുത്ത സാന്പത്തിക മാന്ദ്യത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രം ഉള്‍പ്പെടെ തള്ളുന്പോഴാണ് ആര്‍ബിഐയുടെ സഹായം.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും സ്വയംഭരണത്തിലും കൈകടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് നേരത്തെ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്കുവരെ നയിച്ചത്. സര്‍ക്കാരിന്റെ കമ്മി കുറയ്ക്കാനും പൊതുമേഖലാ ബാങ്കുകള്‍ക്കു മൂലധനം നല്‍കാനും റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍ കേന്ദ്രം കണ്ണുവയ്ക്കുകയായിരുന്നു. 3.6 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യപ്പെട്ടത്. മൊത്തം മിച്ചധനത്തിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ വരും ഇത്. ഈ തുക സര്‍ക്കാരിനു നല്കിയാല് അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനു കഴിയാതെപോകുമെന്നും റിസര്‍വ് ബാങ്കിന്റെ റേറ്റിംഗ് താഴുമെന്നും ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു. തര്‍ക്കത്തിനിടയാക്കി. ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ആര്‍ബിഐ യോഗം ചേര്‍ന്നാണു സാന്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന് കമ്മിറ്റിയെ നിയോഗിച്ചത്.
കോടതി പരസ്യം
ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി
EP 51/2018
OS 103/17
വിധി ഉടമ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ
വിധി കടക്കാരി
ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി
മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു
എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )