പാകിസ്ഥാനെ അന്താരാഷ്ട്ര കള്ളപ്പണ വിരുദ്ധ സമിതി കരിമ്പട്ടികയിൽ പെടുത്തി
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട പാകിസ്താന് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര കള്ളപ്പണ വിരുദ്ധ സമിതിയായ സാമ്ബത്തിക കര്‍മസേനയുടെ (എഫ്.എ.ടി.എഫ്) ഏഷ്യ- പസഫിക് വിഭാഗം പാകിസ്താനെ കരിമ്ബട്ടികയില്പ്പെടുത്തി. രാജ്യത്തിെന്റ സമ്ബദ്വ്യവസ്ഥയെ തരംതാഴ്ത്തുകയും ചെയ്തു. ഭീകരതയെ നേരിടുന്നതിലും കള്ളപ്പണത്തിെന്റ ഒഴുക്ക് നിയന്ത്രിക്കുന്നതിലും വന്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
40ഓളം മാനദണ്ഡങ്ങള്‍ പരിഗണിച്ചതില്‍ 32ലും പരാജയപ്പെട്ടതായി 41 അംഗ പാനല്‍ വ്യക്തമാക്കി. ആസ്ട്രേലിയയിലെ കാന്‍ബറയില്‍ ചേര്‍ന്ന സമിതി യോഗമാണ് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി കരിമ്ബട്ടികയില്‍ പെടുത്തിയുള്ള പ്രഖ്യാപനം നടത്തിയത്. 27 ഇന കര്‍മപദ്ധതി നടപ്പാക്കിയെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച പാകിസ്താന് എഫ്.എ.ടി.എഫിനു മുമ്ബാകെ സമര്‍പ്പിച്ചിരുന്നു.
കൂട്ടായ സമ്മര്‍ദം ചെലുത്തിയിട്ടും ഒരു മാനദണ്ഡത്തില്‍ പോലും മാറ്റം വരുത്താനാവാത്തതിനാല്‍ അടുത്ത ഒക്ടോബറില്‍ മൊത്തം സംഘടനയുടെ കരിമ്ബട്ടികയിലും പാകിസ്താനെ പെടുത്തിയേക്കും. ഭീകരത ഫണ്ടിങ് വിഷയത്തില്‍ നടപ്പാക്കേണ്ട കര്‍മപദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടതായി കഴിഞ്ഞ ജൂണില്‍ സംഘടന വ്യക്തമാക്കിയിരുന്നു. എഫ്.എ.ടി.എഫ് നിരീക്ഷണപ്പട്ടികയില്‍ രാജ്യം നേരത്തേ ഉള്‍പ്പെട്ടതാണ്. എഫ്.എ.ടി.എഫ് സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അടുത്തിടെ യു.എസും പാകിസ്താന് താക്കീത് നല്‍കിയിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് പുതിയ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും പ്രയാസമാകും. അതേസമയം, മാധ്യമങ്ങള്‍ ഇന്ത്യക്കു വേണ്ടി നടത്തിയ ചരടുവലികളുടെ ഫലമാണ് കാന്‍ബറ പ്രഖ്യാപനമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് കുറ്റെപ്പടുത്തി. ഇന്ത്യയുമായി ബന്ധം ഊര്‍ജിതമാക്കാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ അവസരം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കശ്മീര്‍ വിഷയത്തില്‍ ലോകശ്രദ്ധ വഴിതിരിച്ചുവിടാന്‍ പാകിസ്താനുമായി യുദ്ധ സമാന സാഹചര്യം സൃഷ്ടിക്കുകയാണെന്നുംഇംറാന് കൂട്ടിേച്ചര്‍ത്തു.