Madhavam header
Above Pot

മുള,ചൂരൽ ഉൽപന്ന നിർമ്മാണ സംരംഭകർക്ക് പരിശീലനം

തൃശൂർ : പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന മുള/ചൂരൽ അധിഷ്ഠിത ഉൽപന്ന നിർമ്മാണ സംരംഭകർക്കായി നടത്തുന്ന അഞ്ചുദിവസത്തെ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം കെഎഫ്ആർഐ എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്ററിൽ ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെഎഫ്ആർഐ രജിസ്ട്രാർ ബി ബിജു അദ്ധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ഡോ. ടി കെ ദാമോദരൻ പദ്ധതി അവലോകനം അവതരിപ്പിച്ചു.

buy and sell new

Astrologer

പദ്ധതി ഡയറക്ടർ ഡോ. കെ വി മുഹമ്മദ് കുഞ്ഞി, കെയിൻ ആൻഡ് ബാംബൂ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എം പി ജെയ്‌സൺ, കേരള കാർഷിക സർവകലാശാല അഗ്രി ബിസിനസ് മാനേജ്മന്റ് മുൻ ഡയറക്ടർ പ്രൊഫ. ഫിലിപ്പ് സാബു, ഉറവ് അദ്ധ്യക്ഷൻ ഡോ. കെ വി അബ്ദുളളകുട്ടി എന്നിവർ ആശംസ നേർന്നു. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, ഇഡിഐഐ, കേരള കാർഷിക സർവകലാശാല, മുള/ചൂരൽ രംഗത്തെ ഗവേഷണ-വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം. ആഗസ്റ്റ് 23 ന് സമാപിക്കുന്ന പരിശീലനത്തിൽ സംരംഭകരുടെ മുളയുൽപ്പന്നങ്ങളുടെ പ്രദർശനം, മുളയധിഷ്ഠിത കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

Vadasheri Footer