ഗുരുവായൂർ ഗേറ്റ് വേ ഹോട്ടലിലെ മാലിന്യം ജനവാസ മേഖലയിൽ തള്ളാൻ ശ്രമം , നാട്ടുകാർ വാഹനം തടഞ്ഞു
ഗുരുവായൂർ : കഴിഞ്ഞ ദിവസം പെരുമഴയത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് അടിച്ചു വിട്ട്
കാൽ ലക്ഷം രൂപ പിഴ ഗുരുവായൂർ നഗര സഭ യിൽ അടക്കേണ്ടി വന്ന ഗേറ്റ് വേ ബാർ ഹോട്ടലിലെ മാലിന്യം തള്ളാനെത്തിയ വാഹനം പയ്യൂരിൽ നാട്ടുക്കാർ തടഞ്ഞു. ഞായറാഴ്ച്ച വൈകീട്ട് പയ്യൂർ പാടശേഖരത്തിന് സമീപത്തുള്ള ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സ് വളപ്പിൽ മാലിന്യം തള്ളാൻ മിനിലോറി എത്തിയപ്പോഴാണ് ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ തടഞ്ഞത് .പലപ്പോഴും ഇവിടേക്ക് മാലിന്യം തള്ളാൻ വാഹനങ്ങൾ വരുന്നത് ശ്രദ്ധപ്പെട്ട നാട്ടുക്കാർ, വാർഡ് മെമ്പർ ടി.എ.മുഹമ്മദ് ഷാഫി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീതി സുരേഷ്, സി.പി.ഐ.എം ചൂണ്ടൽ ലോക്കൽ സെക്രട്ടറി ടി.പി. റാഫേൽ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.
ഗുരുവായൂർ ഗേറ്റ് വേ എന്ന സ്വകാര്യ ബാർ ഹോട്ടലിൽ നിന്നുള്ള മാലിന്യം ജനവാസ മേഖലയിൽ തള്ളാൻ അനുവദിക്കില്ലെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചതോടെ എതിർപ്പുമായി ഹോട്ടൽ ജീവനക്കാരും രംഗത്ത് എത്തി. തർക്കം ഉയർന്നതോടെ മാലിന്യവുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ മുങ്ങി.ഇതോടെ വാർഡ് മെമ്പർ, കുന്നംകുളം പോലീസിനെ വിവരമറിയിച്ചു.പോലീസ് സ്ഥലത്ത് എത്തിയതോടെ സ്ഥാപനത്തിന്റെ മാനേജർ സ്ഥലത്ത് എത്തുകയും തങ്ങൾക്ക് തെറ്റുപറ്റിയെന്നും, ആവർത്തിക്കില്ലെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും നാട്ടുക്കാർ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പത്തോളം മാലിന്യവണ്ടികളാണ് ഇവിടെ എത്തി മാലിന്യം തള്ളിയതെന്ന് വാർഡ് മെമ്പർ മുഹമ്മദ് ഷാഫി പറഞ്ഞു. സമീപത്തെ ചെമ്പ്ര കുളത്തിലേക്കും വീടുകളിലെ കിണറുകളിലേക്കുമാണ് കക്കൂസ് മാലിന്യമുൾപ്പെടെ മാലിന്യം ഒഴുക്കി വിടുന്നത്.പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെയുള്ളവ ഇവിടെ സ്ഥാപിച്ച ഇൻസിനറേറ്റർ വഴി കത്തിച്ചു കളയുന്നുണ്ടെന്നും നാട്ടുക്കാർ കണ്ടെത്തി. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ കുന്നംകുളം പോലീസ് മാലിന്യവണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
p >കോടതി പരസ്യം
ബഹു.ചാവക്കാട് സബ്ബ് കോടതി
OS 69/2014
IA 383/2016
EP 87/2018
–
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ വില്ലേജ് കുണ്ടലിയൂര്‍ ദേശത്ത് നീരുകെട്ടി അയ്യപ്പന്‍ മകന്‍ 46 വയസ്സ് പ്രകാശന്‍ എന്നവര്‍ക്ക് വേണ്ടി മുക്ത്യാര്‍ നാമക്കാരി ടി പ്രകാശന്‍ വിധി ഉടമ ഭാര്യയും വെള്ളകുലവന്‍ ആരോമു മകളുമായ 35 വയസ്സ് ഷോജ പ്രകാശന്‍. പി.ഒ:-കുണ്ടലിയൂര്‍-680616,
– –
ചാവക്കാട് താലൂക്ക്, ഏങ്ങണ്ടിയൂര്‍ വില്ലേജ്, കുണ്ടലിയൂര്‍ ദേശത്ത്, പി.ഒ.കുണ്ടലിയൂര്‍-680616 3-ാം വിധികടക്കാരന്‍ നീരുകെട്ടി അയ്യപ്പന്‍ മകന്‍ 42 വയസ്സ് ദിനേശന്‍ മേല്‍ നമ്പറില്‍ 3-ാം വിധികടക്കാരനുള്ള സമന്‍സ്/നോട്ടീസ് കല്പന പതിച്ച് നടത്താന്‍ കല്‍പിച്ച് കേസ് വിചാരണക്കായി 19.08.2019 തിയ്യതിയിലേക്ക് വെച്ചിരിക്കുന്നതും അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
<എന്ന് 2019 ആഗസ്റ്റ് മാസം 14-ാം ന്
വിധിഉടമഭാഗം അഡ്വക്കെറ്റ്
ഇ.എം.സാജന്‍
(ഒപ്പ്)