Header 1 vadesheri (working)

കാലവർഷക്കെടുതി , തട്ടകം ഓണാഘോഷ കമ്മറ്റി വിഭവ സമാഹരണ സെൻറർ തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്യത്തിലുള്ള തട്ടകം ഓണാഘോഷ കമ്മിറ്റി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കൈകോർത്തുകൊണ്ട് വിഭവ സമാഹരണ സെൻറർ തിരുവെങ്കിടത്ത് പ്രവർത്തനം ആരംഭിച്ചു.
സെൻററിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ, ടി.എൽ.തോമസിൽ നിന്നും ആദ്യ വിഭവം സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവെങ്കിടം സെന്ററിൽ ചേർന്ന യോഗത്തിൽ തട്ടകം ഓണാഘോഷ കമ്മിറ്റി ചെയർമാൻ പി.ഐ. ലാസർ അദ്ധ്യക്ഷത വഹിച്ചു.രവികുമാർ കാഞ്ഞുള്ളി സ്വാഗതവും ജ്യോതി ദാസ് കൂടത്തിങ്കൽ നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)

buy and sell new

കൗൺസിലർ പ്രസാദ് പൊന്ന രാശ്ശേരി ,മുൻ നഗരസഭ ചെയർപേഴ്സൺ മേഴ്സി ജോയ്, ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത്, ശശി വാറണാട്ട്, വി.ജി.ശശി, മധുസൂദനൻ ഘനശ്യാം, ടി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് മുരളി അകമ്പടി, സി. ജോയ് തോമസ്, രാജു പട്ടത്തയിൽ ഷൺമുഖൻ തെച്ചിയിൽ, മുരളി വടക്കൂട്ട്, രാജൻ കുപ്പായിൽ എന്നിവർ നേതൃത്ത്വം നൽകി.
ആഗസ്റ്റ് 16, 17 ദിവസ്സങ്ങളിൽ കാലത്ത് പത്ത് മണി മുതൽ വൈകീട്ട് ആറ് മണി വരെ വിഭവ സമാഹരണ സെൻററിൽ പൊതുജനങ്ങളിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ,പുതുവസ്ത്രങ്ങൾ എന്നിവ സ്വീകരിക്കും.ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തും.

court add adv em sajan

Second Paragraph  Amabdi Hadicrafts (working)