Header 1 vadesheri (working)

ചാവക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ജയിൽ ചപ്പാത്തി

Above Post Pazhidam (working)

ചാവക്കാട് : ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ചപ്പാത്തി. ചാവക്കാട് നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന മണത്തല ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർ ചുട്ടെടുത്ത ചപ്പാത്തിയെത്തിയത്.
ക്യാമ്പിലുള്ള 360 ഓളം പേർക്ക് മൂന്നു ദിവസമായി വൈകുന്നേരങ്ങളിൽ ജയിൽ ചപ്പാത്തിയാണ് നൽകുന്നത്. ചാവക്കാട് സബ് ജയിൽ സൂപ്രണ്ട് തോമസിന്റെ നേതൃത്വത്തിലാണ് ക്യാമ്പിലേക്ക് ചപ്പാത്തി എത്തിച്ചത്. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.
വൈസ് ചെയർപേഴ്സൺ മഞ്ജുഷാ സുരേഷ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ.എച്ച് സലാം, എ.എ മഹേന്ദ്രൻ, കൗൺസിലർമാരായ എ.എച്ച് അക്ബർ, പി.വി പീറ്റർ, മഞ്ജു എന്നിവരും ഉണ്ടായിരുന്നു”,

First Paragraph Rugmini Regency (working)