മാധ്യമ പ്രവർത്തകന്റെ മരണം , ശ്രീറാം വെങ്കിട്ട രാമന്റെ രക്തത്തിൽ മദ്യത്തിൻറെ സാന്നിധ്യം ഇല്ലെന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബഷീറിനെ വാഹന മിടിച്ചു കൊലപ്പെടുത്തിയ ശ്രീറാമിെന്റ രക്തപരിശോധനഫലത്തില്‍ മദ്യത്തിെന്റ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച കൈമാറും. അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുെന്നന്ന് തെളിയിക്കാന്‍ സാധിക്കാത്തപക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിെന്റ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.
മ്യൂസിയം പൊലീസ് എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സുപ്രധാനമായ ശാസ്ത്രീയതെളിവ് നഷ്ടമാകാന്‍ ഇടയാക്കുന്നത്. ബഷീറിെന്റ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിെന്റ രക്തപരിശോധന പൊലീസ് നടത്തിയത്.
അപകടം നടക്കുമ്ബോള്‍ ശ്രീറാമിെന്റ കാലുകള്‍ നിലത്ത് ഉറക്കാത്ത നിലയിലായിരുെന്നന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ശ്രീറാം മദ്യപിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷം ജനറല്‍ ആശുപത്രിയില്‍ ദേഹപരിശോധനക്കായി ശ്രീറാമിനെ എത്തിക്കുമ്ബോള്‍ മദ്യത്തിെന്റ മണമുണ്ടായിരുന്നതായി ഡ്യൂട്ടി ഡോക്ടര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നിട്ടും രക്തസാമ്ബിളുകള്‍ പരിശോധിക്കാന്‍ പൊലീസ് മെനക്കെട്ടില്ല. തുടര്‍ചികിത്സക്ക് തന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്നാണ് ശ്രീറാം ഡോക്ടറോട് ആവശ്യപ്പെട്ടത്. ഇതിെന്റ അടിസ്ഥാനത്തില്‍ ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും ഇയാള്‍ നേരെ പോയത് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. ഇതിന് പൊലീസിെന്റ ഒത്താശയും ഉണ്ടായിരുന്നു. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് ഈ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ നല്കിയ ഉപദേശത്തിെന്റ അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിറ്റായതെന്നാണ് സൂചന.
സ്വകാര്യആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിെന്റ സാന്നിധ്യം രക്തത്തില്‍നിന്ന് ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.