Post Header (woking) vadesheri

ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോഡ്രൈവർ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂര്‍: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. പുതിയങ്ങാടി അമ്പലത്തുവീട്ടില്‍ ഷറഫുദ്ദീന്‍ മകന്‍ നൗഫലാണ് (34) വെള്ളിയാഴ്ച രാവിലെ ഗുരുവായൂര്‍ നെന്മിനി കരുവാന്‍പടിയ്ക്ക് സമീപം ഓട്ടോയില്‍നിന്നും കാനയിലേയ്ക്ക് വീണുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ ആക്ട്‌സ് പ്രവര്‍ത്തകരെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല.

Ambiswami restaurant

new consultancy

ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഓട്ടോഡ്രൈവറാണ് നൗഫല്‍. സ്‌ക്കൂള്‍ കുട്ടികളെ സ്‌ക്കൂളിലേയ്ക്ക് അയച്ചശേഷം മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ഓട്ടോയില്‍ യാത്രക്കാരായി മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ എസ്.ഐ: കെ.എ. സഫറുദ്ദീന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കേളേജിലേയ്ക്ക് മാറ്റി. സംസ്‌ക്കാരം ശനിയാഴ്ച പുതിയങ്ങാടി ഹസ്സന്‍ പള്ളി ഖബറസ്ഥാനില്‍ നടത്തും. സഫിയയാണ് മാതാവ്. ഭാര്യ: ജാസ്മിന്‍. സഹോദരങ്ങള്‍: നവാസ്, ഫൗമി.

Second Paragraph  Rugmini (working)

buy and sell new