ചാവക്കാട് നൗഷാദിന്റെ കൊല ആസൂത്രിതം ,പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം : ചെന്നിത്തല
ചാവക്കാട് : പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ കൊലപാതകം എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേത് വലിയ വീഴ്ചയെന്നും അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറുമെന്നും ചെന്നിത്തല ആരോപിച്ചു. നൗഷാദിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേസന്വേഷണം ഐ ജി യുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സ്‌പെഷൽ ടീമിനെ ഏൽപ്പിക്കണം . യഥാർഥ പ്രതികൾക്ക് പകരം ഡമ്മി പ്രതികളെ ഹാജരാക്കാൻ അവസരം കൊടുക്കുന്നതിന് വേണ്ടിയാണ് പ്രതികളെ പിടികൂടുന്നതിൽ പൊലീസിൽ അലംഭാവം കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
</p >
നൗഷാദിനെതിരെ സോഷ്യൽ മീഡിയയിലൂടെ കൊലവിളി നടത്തിയത് അവഗണിച്ച പോലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കോൺഗ്രസ് നേതാക്കളായ ജോസഫ് ചാലിശ്ശേരി ,പി ടി അജയ്‌മോഹൻ എം പി വിൻസന്റ് ,ജോസ് വെള്ളൂർ ,സുനിൽ അന്തിക്കാട് ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപൻ തുടങ്ങിയവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു .അതേസമയം, നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ എസ് ഡി പി ഐയുടെ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കി.