ചാവക്കാട്ടെ കൊലപാതകം , മേഖലയിൽ ഹർത്താൽ പൂർണം
ചാവക്കാട് ; പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതിയ വീട്ടിൽ നൗഷാദ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം .ഗുരുവായൂർ ചാവക്കാട് മേഖലയിലാണ് 12 മണിക്കൂർ നേരത്തെ ഹർത്താലിന് ആഹ്വാനം ചെയ്തത് . കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു , ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടത് പ്രകാരം മേഖലയിലെ പെട്രോൾ പമ്പുകളും അടച്ചിട്ടു .ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ കടകൾ ഒഴിച്ച് മറ്റുള്ള കടകളും സ്ഥാപനങ്ങളും അടച്ചിട്ടു . ബസുകളും സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങി .പുന്നയിലും ചാവക്കാട് പരിസരത്തും വലിയ നിലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട് ഇത് വരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല