Header 1 vadesheri (working)

കെ എ ടി എഫ് അലിഫ് ടാലന്റ് ടെസ്റ്റും , ഭാഷാസമര അനുസ്മരണവും ജൂലായ് 31 ന്

Above Post Pazhidam (working)

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്‌സ്് ഫെഡറേഷന്റെ (കെ എ ടി എഫ)് നേത്യത്വത്തില്‍ അലിഫ് ടാലന്റ്് ടെസ്റ്റ്് സംസ്ഥാന തല മത്‌സരവും ഭാഷാ സമര അനുസ്മരണവും, ജൂലായ് 31 ന് ചാവക്കാട് ശിക്ഷക് സദനില്‍ നടക്കുമെന്ന് സംഘാടക സമിതി വര്‍ക്കിംങ്ങ് ചെയര്‍മാന്‍ ഇബ്രാഹീം മുതൂര്‍, കണ്‍വീനര്‍ മുഹസിന്‍ പാടൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

രാവിലെ 10 മണിക്ക് ഭാഷാസമര അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് റഷീദ് അധ്യക്ഷത വഹിക്കും. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, അനുസ്മരണ പ്രഭാഷണം നടത്തും. മുസ്്‌ലിം ലീഗ് നേതാക്കളായ കെ എസ് ഹംസ, അഡ്വ പി എം സാദിഖലി, ഇ പി ഖമറുദ്ധീന്‍, സി എ മുഹമ്മദ് റഷീദ്, പി എം അമ്മീര്‍, കുഞ്ഞികോയ തങ്ങള്‍, ആര്‍ പി ബഷീര്‍, ജലീല്‍ വലിയകത്ത്, എം വി അലിക്കുട്ടി, അനസ് ബാബു എന്നിവര്‍ സംബധിക്കും.

സ്‌കൂള്‍ സബ്ജില്ലാ, വിദ്യഭ്യാസ ജില്ല, റവന്യൂതല മത്‌സരങ്ങളിലൂടെ സംസ്ഥാന മത്‌സരത്തിന്് അര്‍ഹത നേടിയ പതിനാലു ജില്ലകളില്‍ നിന്നുള്ള 100 ലധികം പ്രതിഭകളാണ് അലിഫ് ടാലന്റ് മത്‌സരത്തില്‍ പങ്കെടുക്കുന്നത്. വിദ്യഭ്യാസ സെമിനാര്‍ ടി എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുതൂര്‍ അധ്യക്ഷത വഹിക്കും. എം ഷാജര്‍ ഖാന്‍ വിഷയാവതരണം നടത്തും. ഡോ: കുഞ്ഞി മുഹമ്മദ് പൂലവത്ത്, അവതാരകനാവും. ഡോ: ജാഹിര്‍ ഹുസൈന്‍, ഓണംപള്ളി മുഹമ്മദ് ഫൈസി, കെ എ അബ്ദുല്‍ ഹസീബ് മദനി, സുലൈമാന്‍ അസ്ഹരി, ഹരി ഗോവിന്ദന്‍, സി എ നസീര്‍, പി ഐ ലാസര്‍ മാസ്റ്റര്‍, ആര്‍ വി അബ്ദുല്‍ റഹീം, എം പി അബബ്ദുല്‍ ഖാദര്‍ എം എ സാദിഖ,്് തുടങ്ങിയവര്‍ സംബന്ധിക്കും.

Second Paragraph  Amabdi Hadicrafts (working)

new consultancy

ഉച്ചക്കു ശേഷം 1 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇ എ റഷീദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനവും, സമ്മാന വിതരണവും നടക്കും അലിഫ് കോഡിനേറ്റര്‍ എം ടി സൈനുല്‍ ആബ്ദീന്‍, ഇ എ റഷീദ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ആര്‍ രേവതി, അറബിക് സ്‌പെശല്‍ ഓഫീസര്‍ വി കെ അബ്ദു റഷീദ്, ഡി ഡി ഇ കെ എസ് കുസുമം, ഡി ഇ ഒ ഷറഫുണ്ണീസ, ബി പി ഒ ജയ, വി കെ മുഹമ്മദ,്് സി എ ജാഫര്‍ സാദിഖ്, പി എ ഷാഹുല്‍ ഹമ്മീദ്്, എ കെ അബ്്ദുല്‍ കരീം, തുടങ്ങിയവര്‍ സംബന്ധിക്കും

buy and sell new