Post Header (woking) vadesheri

കോട്ടപ്പടി ബാറിലെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ .

Above Post Pazhidam (working)

ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ മർദനത്തിൽ ബിനീഷ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ . കാണിപ്പയ്യൂര്‍ സ്വദേശിയും, ഇപ്പോള്‍ ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനുമായ മേച്ചേരി വീട്ടില്‍ പുരുഷോത്തമനേ(28)യാണ് ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ടി. ബിജുബാസ്‌ക്കറിന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സി.ഐ: കെ.സി. സേതുവും, സംഘവും അറസ്റ്റുചെയ്തത്.

Ambiswami restaurant

കോട്ടപ്പടിയിലെ ബാറില്‍ ഇക്കഴിഞ്ഞ 19-ന് രാത്രി 10-നാണ് ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷും, ഇപ്പോള്‍ പോലീസ് പിടികൂടിയ പ്രതി പുരുഷോത്തമനും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടെ പുരുഷോത്തമന്റെ മര്‍ദ്ദനമേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിസയിലായിരുന്ന ബിനീഷ്, വെള്ളിയാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനീഷിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു.

new consultancy

Second Paragraph  Rugmini (working)

ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണെന്ന് സി.ഐ അറിയിച്ചു. കൊല്ലപ്പെട്ടത് ബിവറേജിൽ നിന്ന് മദ്യം കൊണ്ട് വന്ന് വിൽപന നടത്തിയിരുന്ന ആളായത് കൊണ്ട് സംഭവത്തിൽ ബാർ മാനേജ് മെന്റിന് പങ്കുണ്ടോ എന്ന് കൂടി പോലീസ് അന്വേഷിക്കുന്നുണ്ട് .

buy and sell new

Third paragraph