എം എസ് എസ് സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി കോച്ചിംഗ് ക്‌ളാസ് ഉൽഘാടനം ചെയ്തു
ചാവക്കാട് : എം.എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു.പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്തികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി മുതൽ 2 മണി വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന കാലയളവിൽ 45 ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ അറിയപെടുന്ന ഫാക്കൽറ്റിസ് ഈ ക്ലാസുകൾക്ക് നേത്രത്വം നൽകും. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും എം എസ് എസ് നേത്രത്വത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട് .
ഉദ്ഘാടന പരിപാടിയിൽ ജില്ലാ പ്രസി.ടി.എസ്.നിസാമുദീൻ അധ്യക്ഷത വഹിച്ചു.പി.എ.കാസിം[ എം.എസ്.എസ് ദുബായ്] മുഖ്യാ തിഥിയായിരുന്നു. എ.കെ.അബ്ദുറഹിമാൻ, അഡ്വ.കെ.എസ്.എ. ബഷീർ, എം.പി.ബഷീർ, ഹാരീസ് കെ.മുഹമ്മദ്, നൗഷാദ് തെക്കുംപുറം, ഷുക്കൂർ ചാവക്കാട്, എ.വി.അഷ്റഫ് എന്നിവർ സംസാരിച്ചു. സെയിഫുദ്ദീൻ പെരിനന്തൽമണ്ണ ക്ലാസുകൾക്ക് നേത്രത്വം നൽകി