ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി റെജിൻ രാജനും
ഗുരുവായൂർ : സിറിയയിലേക്ക് എണ്ണയുമായി പോകുന്നതിനിടെ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി അടക്കം മൂന്നു മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിന് സമീപം ഓടാട്ട് രാജൻ ഗീത ദമ്പതികളുടെ മകൻ റെജിൻ രാജൻ (35) മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ,കാസർകോട് സ്വദേശി പ്രദീഷ് 30 എന്നിവരാണ് കപ്പലിലുള്ള മലയാളികൾ എന്ന് പുറത്ത് വരുന്ന വിവരം . റെജിൻ രാജൻ 10 വർഷമായി കപ്പലിൽ ജോലി ചെയ്തു വരുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം എന്ന് വീട്ടുകാർ പറയുന്നു . ദ്യുതിയാണ് ഭാര്യ ഏകമകൾ ഋതി .
.
എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ കഴിഞ്ഞ ബന്ധുക്കളെ ഫോണിൽ വിളിച്ചു അറിയിചിരുന്നു . ഐബീരിയന്‍ മുനമ്പിന്റെ തെക്കന്‍ തീരത്ത് ജൂലൈ നാലിന് ആണ് കപ്പൽ പിടിച്ചെടുത്തത് . ബ്രിട്ടീഷ് സേനയും ജിബ്രാള്‍ട്ടര്‍ പോലീസും ചേര്‍ന്നാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടു പോകുന്നതായി ആരോപിച്ചായിരുന്നു നടപടി.ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ ഇറാൻ പിടിച്ചെടുത്തു . ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം.
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മൂന്ന് മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരണം. മൂന്ന് പേരും എറണാകുളം സ്വദേശികളാണ്. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് കപ്പൽ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികളും കൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ എറണാകുളം സ്വദേശിയാണെന്ന് ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ പറഞ്ഞു. എന്നാല്‍, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.