ഗുരുവായൂർ കുടുംബശ്രീ ഭക്ഷ്യമേള “ഇഞ്ചീം പുളീം” ബുധനാഴ്ച തുടങ്ങും
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ചെയർപേഴ്‌സൺ വി.എസ് രേവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ നഗരസഭ ടൗൺഹാളിലാണ് ഇഞ്ചീം പുളീം എന്നു പേരിട്ടിരിക്കുന്ന ഭക്ഷ്യമേള ന
ടക്കുക. 17 മുതൽ 20 കൂടിയുള്ള ദിവസങ്ങളിൽ നടക്കുന്ന ഭക്ഷ്യമേളയിൽ വൈവിദ്ധ്യവും രുചികരവുമായ ഭക്ഷണങ്ങളാണ് കുടുംബശ്രീ അംഗങ്ങൾ ഒരുക്കുക.
കർക്കിടക മാസത്തെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന ഇനമായ കർക്കിടക കഞ്ഞിയും ഭക്ഷ്യമേളയിൽ പ്രത്യേക വിഭവമായി ഒരുക്കും. വിവിധ തരം ബിരിയാണികൾക്കു പുറമെ, വ്യത്യസ്തതരം ദോശകളും , കപ്പ വിഭവങ്ങളും , കുടുംബശ്രീ ഉൽപ്പനങ്ങളും മേളയിൽ വിൽപ്പനയ്ക്കായി ഉണ്ടായിരിക്കും. 7 കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 10 ഓളം ഭക്ഷണ സ്റ്റാളുകളാണ് ഇഞ്ചീം പുളീം മേളയിൽ സജ്ജീകരിക്കുക. നഗരസഭ ദേശീയ നഗര ഉപജീവന മിഷനുമായി സകരിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഭക്ഷ്യമേളയുടെ ഉദ്ഘാടനം ജൂലായ് 17 ബുധനാഴ്ച വൈകീട്ട് 5 ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി നിർവ്വഹിക്കും. വൈസ് ചെയർമാൻ കെ.പി വിനോദ് അധ്യക്ഷത വഹിക്കും.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി ജ്യോതിഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ ഉൽപ്പനങ്ങളുടെ പ്രദർശനവും വിൽപ്പനയും കൂടാതെ കുടുംബശ്രീ ബാലസഭ അംഗങ്ങളുടെ കലാപരിപാടികളും , ഗാനമേള , ഗസൽ എന്നിവയും ഉണ്ടായിരിക്കുമെന്നും നഗരസഭ അധിക്യതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമ്മല കേരളൻ, എം രതി, ടി.എസ് ഷെനിൽ, കെ.വി വിവിധ്, മുൻ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ പി.കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.