പി എസ് സിയുടെ നിയമന ശുപാർശ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നൽകും
തിരുവനന്തപുരം : പി എസ് സി യുടെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ ) ഇനി മുതൽ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ആഫീസിൽ നിന്ന് നേരിട്ട് നൽകും . തപാലിൽ അയക്കുന്ന മെമ്മോ പലർക്കും ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത് . അഡ്വൈസ് മെമ്മോയുടെ ഡ്യൂപ്ളിക്കേറ്റ് നൽകുന്നതിന് നിലവിൽ വ്യവസ്ഥകൾ ഇല്ല . പകരം നിയമന ശുപാർശ ചെയ്തു വെന്ന അറിയിപ്പ് നൽകാൻ മാത്രമെ കഴിയു .നിയമന ശുപാർശ കമ്മീഷന്റെ ആഫീസിൽ നേരിൽ പോയി ഉദ്യോഗാർത്ഥി നിയമന ശുപാർശ കൈപറ്റുന്നതോടെ അതിന് പരിഹാരമാകും .
ജൂലൈ 25 മുതൽ അംഗീകരിക്കുന്ന നിയമന ശുപാർശകൾക്കാണ് പുതിയ നടപടി ക്രമം ബാധകമാക്കുക . ആഗസ്റ്റ് 5 ന് കമ്മീഷന്റെ ആസ്ഥാന ആഫീസിൽ വെച്ച് അഡ്വൈസ് മെമ്മോ വിതരണം ആരംഭിക്കും .മറ്റ് മേഖല – ജില്ലാ ആഫീസുകളിൽ തുടർന്നുള്ള ദിവസങ്ങളിലായി വിതരണം ചെയ്യും .