Madhavam header
Above Pot

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , എൽ ഡി എഫ് ആടിനെ പട്ടിയാക്കുന്നു : യു ഡി എഫ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് രഹസ്യക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വസ്തുതകളിൽ എൽ.ഡി.എഫ് ആടിനെ പട്ടിയാക്കുന്ന നിലപാടിലേക്ക് തരം താഴുന്നുവെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം
ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരും യു.ഡി.എഫ് നേതാക്കൻമാരും നഗരസഭ ചെയർപേഴ്‌സണുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസിനോട് നിയമപരമായ അന്വേഷണം നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്‌സൺ ഉറപ്പ് നൽകിയിരുന്നു.

ആയതിന്റെ വീഡിയോ ക്ലിപ്പിങ്ങ് അടക്കം സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിച്ചിട്ടുള്ളതാണ്. ഗൗരവമേറിയ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന എൽ.ഡി.എഫ് ഇപ്പോൾ മാധ്യമങ്ങളേയും യു.ഡി.എഫിനെയും വിമർശിക്കുന്നത് അവരുടെ വികൃതമുഖം രക്ഷിക്കാനാണെന്നും ഇവർ കുറ്റപ്പെടുത്തി. വാക്കാൽ പരാതി പറഞ്ഞ വനിതാ തൊഴിലാളികൾ രേഖാമൂലം പരാതി നൽകാതിരുന്നത് സി.പി.എം ഭീഷണിയും തൊഴിൽ സംരക്ഷണവും ഭയന്നാണ് .പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പ് ക്യാമറ കളിക്കോപ്പായി മാറ്റുന്ന സി.പി.എം തന്ത്രം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയുമെന്നും സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാദിച്ച യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് നഗരസഭ ശ്രമിക്കുന്നതെങ്കിൽ സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Astrologer

new consultancy

യോഗത്തിൽ യു.ഡി.എഫ് പാർലിമെൻററി പാർട്ടി ലീഡർ എ.പി ബാബു, റഷീദ് കുന്നിക്കൽ, ജോയ് ചെറിയാൻ, ആന്റോ തോമസ്, എ.ടി ഹംസ, ഷൈലജ ദേവൻ, പി.എസ് രാജൻ എന്നിവർ സംസാരിച്ചു.

buy and sell new

Vadasheri Footer