Above Pot

ഗുരുവായൂരിലെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ നാളുകൾ

ഗുരുവായൂര്‍: ഗുരുവായൂരിലെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ നാളുകൾ . ദേവസ്വം ആനതറവാട്ടിലെ 48-ഗജകേസരികള്‍ക്കായുള്ള സുഖചികിത്സയുടെ ഉൽഘാടനം നിയമസഭ മുന്‍ സ്പീക്കറും, കെ.ടി.ഡി.സി ചെയര്‍മാനുമായ എം. വിജയകുമാര്‍ ആദ്യ ഔഷധ ഉരുള, കൊമ്പന്‍ ഗോപാലകൃഷ്ണന് നല്‍കി നിർവഹിച്ചു . ഈ ഒരു മാസക്കാലം ആനത്താവളത്തിലെ ആനകള്‍ സുഖചികിത്സയുടെ പരിലാണനയിലാകും .

First Paragraph  728-90

court ad

Second Paragraph (saravana bhavan

ഒരു മാസം നീളുന്ന ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണ ക്രമവും, വിശേഷ വിധിയോടെയുള്ള കഴുകിത്തുടക്കലുമെല്ലാമുള്ള സുഖചികിത്സയിലൂടെ കരിവീരന്മാര്‍ നവോന്‍മേഷവും, ഓജസും, കരുത്തും വീണ്ടെടുക്കും. ഇരുപത്തിയേഴോളം ആനകളെ അണിനിരത്തി
തിങ്കളാഴ്ച മൂന്നര യോടെ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍കുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌റ്റ്രേറ്റര്‍ ശശിധരന്‍, ആനഡോക്ടര്‍മാരായ കെ. വിവേക്, പി.വി. ഗിരിദാസ് ടി.എസ്. രാജീവ് ആനകോട്ട സന്ദര്‍ശകരുള്‍പ്പടെ നൂറുകണക്കിന് ആനപ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഗജരത്നം പത്മനാഭന്‍, വലിയകേശവന്‍, നന്ദന്‍, ഇന്ദ്രസെന്‍ ഉള്‍പ്പടെ 21-കൊമ്പന്മാര്‍ ഇപ്പോള്‍ മദപ്പാടിലാണ്. അവയ്ക്ക് മദപാടില്‍നിന്നും അഴിച്ചശേഷമാണ് സുഖചികിത്സ. 1986 ലാണ് ആനകള്‍ക്ക് ശാസ്ത്രീയമായ ആയുര്‍വേദ-അലോപ്പതി മരുന്നുകള്‍ സംയോജിപ്പിച്ച സുഖചികിത്സക്ക് ഗുരുവായൂരില്‍ തുടക്കം കുറിച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഏഴ് അംഗ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സുഖചികിത്സ തുടങ്ങാന്‍ നിമിത്തമായത്. അതിനുമുമ്പ് ചില ആനകള്‍ക്ക് ആയൂര്‍വേദമരുന്നുകള്‍ മാത്രം അടങ്ങിയ ചികിത്സാവിധികള്‍ നടത്തിയിരുന്നു. ആയൂര്‍വേദ അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരമാണ് സുഖചികിത്സാക്കാലത്ത് ആനകള്‍ക്ക് നല്‍കുന്നത്.

new consultancy

ആനകളുടെ ശരീരഭാരമനുസരിച്ചാണ് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദര്‍ നിശ്ചയിച്ച ഔഷധ കൂട്ടുകളും, ആരോഗ്യ വര്‍ദ്ധക വിഭവങ്ങളുമാണ് സുഖ ചികിത്സക്കായി ആനകള്‍ക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. 41-കൊമ്പന്മാരും, അഞ്ചുപിടിയാനകളും, രണ്ടുമോഴകളുമുള്‍പ്പടെ 48-ഗജസമ്പത്താണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്.

buy and sell new