Above Pot

അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ ഇന്ദിര

മാവേലിക്കര: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് ചുട്ടു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് കരുതുന്നത്.

First Paragraph  728-90

new consultancy

Second Paragraph (saravana bhavan

ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.
സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി .സൗമ്യയുടെ അമ്മ ഇന്ദിരപൊലീസിന് മൊഴി നല്‍കി

“ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ വാങ്ങിരുന്നു. ഇത് തിരികെ നല്‍കാനാനൊരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സൗമ്യ അമ്മ ഇന്ദിരയുമായി എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു” സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു

മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യ വിവാഹം ചെയ്യണമെന്ന അജാസിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഇരുവര്‍ക്കിടയിലെ പണമിടപാടാണ് ആറ് വര്‍ഷത്തെ സൗഹൃദം വഷളാക്കിയത്. ഒരു വര്‍ഷമായി അജാസില്‍ നിന്ന് നിരന്തരമായ ഭീഷണി നേരിട്ടിരുന്നതായി അമ്മയും പോലീസിന് മൊഴി നല്‍കി.അജാസ് ഇതിന് മുമ്ബും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വള്ളിക്കുന്നം എസ്.ഐയെ സൗമ്യയെ മൂന്ന് മാസം മുമ്ബ് അറിയിച്ചിരുന്നു. അജാസന്റെ ഫോണ്‍ ബ്ലോക്ക് ചെയ്ത ശേഷം മറ്റു നമ്ബറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച്‌ അജാസ് ഭീഷണിപ്പെടുത്തുമായിരുന്നു.

സമാനമായ മൊഴി സൗമ്യയുടെ മകന്‍ ഋഷികേശും പോലീസിന് നല്‍കിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് കാര്യങ്ങള്‍ പറയണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നാണ് സൗമ്യയുടെ മൂത്തമകന്‍ ഋഷികേശ് പറഞ്ഞ

ഫോൺവിളിയും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്, പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന അജാസിന്‍റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.