Header 1 vadesheri (working)

എസ് എസ് എഫിന്റെ പഠന കിറ്റ് വിതരണം എം എൽ എ നിർവഹിച്ചു

Above Post Pazhidam (working)

വടക്കേക്കാട് : ചാവക്കാട് നടക്കുന്ന 26മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ചു നൽകുന്ന പഠന കിറ്റുകളുടെ വിതരണം എം എൽ എ കെ വി അബ്ദുല്ഖാദർ നിർവഹിച്ചു . കല്ലൂർ മിസ്ബാഹ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എഫ് വടക്കേക്കാട് ഡിവിഷന്‍ പ്രസിഡന്റ് സ്വാദിഖലി ഫാളിലി കല്ലൂർ അധ്യക്ഷതവഹിച്ചു .എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ബി.ബഷീർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ജമാഅത്ത് വടക്കേക്കാട് സോൺ പ്രസിടണ്ട് അബൂബക്കർ ഹാജി കൗക്കാനപ്പെട്ടി,എസ്.എം.എ മേഖല സെക്രട്ടറി കുഞ്ഞു ഹാജി കല്ലൂർ,എസ്.വൈ.എസ് വടക്കേക്കാട് സോൺ ഫിനാൻസ് സെക്രട്ടറി അൻവർ വടക്കേക്കാട് എന്നിവർ എജ്യുകിറ്റ് വിതരണം നടത്തി.എസ്.വൈ.എസ് വടക്കേക്കാട് സോൺ സെക്രട്ടറി ഷെരീഫ് കൊച്ചന്നൂർ,ആര്‍.എസ്‌.സി ദുബൈ കലാലയം സമിതിയംഗം ഷിഹാബ് പരൂർ തുടങ്ങിയവർ ആശംസ അര്‍പ്പിച്ചു. ഡിവിഷൻ സെക്രട്ടറി അർസൽ കൊമ്പത്തയിൽ സ്വാഗതവും ഷിയാസ് അശ്റഫി എടക്കര നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)