
പതാകദിനത്തിൽ സി ഐ ടി യു ശുചീകരണപ്രവർത്തനങ്ങൾ നടത്തി

ഗുരുവായൂര്‍: സി.ഐ.ടി.യു തൊഴിലാളി സംഘടനയുടെ പതാക ദിനമായ ഇന്നലെ, ഗുരുവായൂരിലെ ചുമട്ടുതൊഴിലാളികള്‍ സ്‌ക്കൂള്‍ പരിസത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ഗുരുവായൂര്‍ ഗവ: യു.പി സ്‌ക്കൂള്‍ പരിസരമാണ് ഗുരുവായൂരിലെ മുപ്പതോളം സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്. ശുചീകരണപ്രവര്‍ത്തനത്തിന് ഗുരുവായൂര്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി സെക്രട്ടറി എം.കെ. സജീവന്‍, യൂണിയന്‍ ലീഡര്‍ സി.എസ്. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
സി ഐ ടി യു ഏരിയ കമ്മറ്റിയുടെ  നേതൃത്വത്തിൽ  ചാവക്കാട്  താലൂക്ക്  ആശുപത്രി  ശുചീകരിച്ചു . ശുചീകരണത്തിന്  ഉൽഘാടനം ചെയർ മാൻ എൻ കെ  അക്ബർ നിർവഹിച്ചു . ടിടി  ശിവദാസ് അധ്യക്ഷത വഹിച്ചു . കെ പി വിനോദ് കെ എം അലി ടി എസ് ഷനിൽ  എന്നിവർ  സംസാരിച്ചു .

 
			