Madhavam header
Above Pot

സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ സ്​ഥാനം ഒഴിയൂ : മുരളീധരൻ

തൃശൂർ: കേരളത്തിലെ സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയൂവെന്ന് നിയുക്ത വടകര എം.പി കെ. മുരളീധരൻ. താൻ സി.പി.എമ്മിെൻറ അവസാന മുഖ്യമന്ത്രി ആകണമെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മുരളി മന്ദിരത്തിലെത്തിയ അദ്ദേഹം മാധ്യമ പ്രവത്തകരോട് സംസാരിക്കുകയായിരുന്നു . പൊതു തെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ എല്ലാ സ്ഥാനാർഥികളുടേയും വിജയത്തിന് പിണറായി വിജയെൻറ കനത്ത സംഭാവനയുണ്ട്. ആലപ്പുഴയിൽ അദ്ദേഹം രണ്ട് വട്ടം കൂടി പര്യടനം നടത്തിയിരുന്നുവെങ്കിൽ അവിടേയും യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കേരള സർക്കാറിനും കേന്ദ്രസർക്കാറിനും എതിരായ വികാരം കേരളത്തിലുണ്ടായി. ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിവുള്ള പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ് ജനം തിരിച്ചറിഞ്ഞു. അതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനം സർക്കാറിന് എതിരായിരുന്നു.

Astrologer

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണോ വേണ്ടയോ എന്നത് പിണറായിയുടെ തീരുമാനമാണ്. 2004ൽ കോൺഗ്രസിന് ഒരു സീറ്റും കിട്ടാതെ വന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി സ്ഥാനമൊഴിഞ്ഞു. അതൊരു ജനാധിപത്യ മാതൃകയാണ്. ഇത്തരം മാതൃകകൾ അദ്ദേഹത്തിന് പരിചയമില്ലാത്തതിനാൽ കൂടുതൽ അതേക്കുറിച്ച് പറയാനില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും അത് നേരിടാൻ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടണം . ജനം കൂട്ടമായി ഒഴുകിയെത്തി വോട്ട് ചെയ്യുകയായിരുന്നു. പല ബൂത്തുകളിലും പാതിരാത്രി വരെ സ്ത്രീകൾ വരി നിന്ന് വോട്ട് ചെയ്തിട്ടുണ്ട്. അത് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകണമെന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള കരുത്ത് പാർട്ടിക്ക് ഉണ്ടാകണം. അതിനുതക്കവിധത്തിലുള്ള മിഷനറി കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തെൻറ വിജയത്തെ ചോദ്യം ചെയ്ത് എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ കോടതിയിൽ നൽകിയ ഹരജി പിൻവലിക്കണം. എപ്പോൾ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസിന് വിജയിക്കാൻ കഴിയുമെന്ന് മുരളീധരൻ പറഞ്ഞു.

Vadasheri Footer