Header 1 vadesheri (working)

ചേറ്റുവ ദേശീയപാതയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട് : ചേറ്റുവ ദേശീയപാതയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു . ചേറ്റുവ സെന്റർ മസ്ജിദിന് പടിഞ്ഞാറ് വെളുത്തേരി പരേതനായ ബീരാന്റെ മകൻ ഹൈദറാണ് (51) കൊല്ലപ്പെട്ടത് . ഇന്ന് രാവിലെ 10.30 ഓടെ ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന്റെ മാനേജറായ ഹൈദർ സ്കൂട്ടറിൽ ഓഡിറ്റോറിയത്തിലേക്ക് വരുന്നതിനായി വലത്തോട്ട് തിരിക്കുന്നതിനിടെ പുറകിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തലയടിച്ചു വീണ ഹൈദറിനെ ആദ്യം ചേറ്റുവയിലേയും ഏങ്ങണ്ടിയൂരിലേയും ആശുപത്രികളിലും പിന്നീട് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ ചേറ്റുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ: സെക്കീന. മക്കൾ: അഷ്ക്കർ, സഫ ,മരുമകൻ: ബഷീർ .”,

First Paragraph Rugmini Regency (working)