Madhavam header
Above Pot

തൃശ്ശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന് ഉപാധികളോടെ അനുമതി

തൃശൂർ: തൃശ്ശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ ജില്ലാ കളക്ടർ അനുമതി നൽകി . പൂര വിളമ്പരത്തിന് ഒരു മണിക്കൂർ മാത്രമാണ് രാമചന്ദ്രന് എഴുന്നള്ളിക്കാൻ അനുമതി നൽകിയിട്ടുള്ളത് . രാവിലെ 9.30 മുതൽ 10.30 വരെ മാത്രമാണ് അനുമതി ആനയുടെ 10 മീറ്റർ ദൂരത്തിൽ ബാരിക്കേഡ് കെട്ടി തിരിക്കണം 4 പാപ്പാൻമാർ കൂടെയുണ്ടാകണം തുടങ്ങിയവയാണ് കലക്റ്റർ വെച്ചിട്ടുള്ള ഉപാധികൾ . ഒരു മണിക്കൂർ നേരത്തെ ചടങ്ങ് കഴിഞ്ഞാൽ ആനയെ വാഹനത്തിൽ കയറ്റി കൊണ്ട് പോകണം . ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

രാവിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയാക്കി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു . മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Astrologer

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്നായിരുന്നു തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു .

Vadasheri Footer