നയന്‍താരയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു
ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴകന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
‘നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്ബോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്’ എന്നു പറഞ്ഞ ശേഷമായിരുന്നു നയന്‍താരയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം.’തമിഴ്‌നാട്ടിലെ ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവര്‍ ഇപ്പോഴും താരമായിരിക്കാന്‍ കാരണം. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു. ഇപ്പോള്‍ അഭിനയിക്കുന്നവരുടെ എന്ത് തന്നെയായാലും കുഴപ്പമില്ല ആര്‍ക്കും ഇവിടെ സീതയാകാം.
എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്’എന്നും രാധാരവി പറഞ്ഞു.താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു.അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്. പൊള്ളാച്ചിയിലേത് പോലെ 40പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം.
രണ്ട് പരാമര്‍ശങ്ങള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഗായിക ചിന്മയി, സംവിധായകനായ വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ രംഗത്തെത്തി. സ്റ്റാലിനെയും കനിമൊഴിയെയും ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു വിഗ്‌നേഷ് ശിവന്റെ പ്രതികരണം.പിന്നാലെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് രാധാ രവിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും രാധാ രവിയെ നീക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ രാത്രി വൈകി പ്രസ്താവന ഇറക്കിയത്. നേരത്തെ നടികര്‍ സംഘം പ്രസിഡന്റായിരുന്ന രാധാ രവി നിലവില്‍ ദക്ഷിണേന്ത്യന്‍ ഡബിങ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഗായിക ചിന്മയി, നടി തപ്‌സിപന്നു തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.