അച്ഛനെയും , മകനെയും കുത്തിപരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് മൂന്ന് വർഷം തടവ് .
ചാവക്കാട് :അച്ഛനെയും , മകനെയും കുത്തിപരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും . ചേറ്റുവ കിഴക്കുമ്പുറം തൂമാട്ട് അയ്യപ്പൻ മകൻ ബാബുവിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ.എൻ.ഹരികുമാർ മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്ഏങ്ങണ്ടിയൂർ ചേറ്റുവ കിഴക്കുംപുറംദേശത്ത് ഒളാട്ട് വീട്ടിൽ അശോകനെയും മകൻ അഖിലിനെയും കുത്തി പരിക്കേൽപിച്ച കേസ്സിലാണ് ശിക്ഷ വിധിച്ചത് .
യ കേസ്സിലെ ആറാം സാക്ഷി അയൽവാസിയായ വല വീട്ടിൽ സുബ്രുന്നെയാളെ ബാബു മർദ്ദിച്ചത് അന്വോഷിക്കാനെത്തിയ വാടാനപ്പള്ളി പോലീസിനോട് ബാബുവിനെതിരെ അശോകൻ മൊഴി നൽകിയിന്റെ വൈരാഗ്യമാണ് കത്തികുത്തിൽ കലാശിച്ചത്. തനിയ്‌ക്കെതിരെ മൊഴി നൽകിയ അശോകനെ .2014 ഏപ്രിൽ 7 ന് രാത്രിയാണ് ആക്രമിക്കുകയായിരുന്നു . കൂലി പണി കഴിഞ്ഞ് വന്ന് വീടിന് മുൻവശമുള്ള റോഡിൽ നിൽക്കുകയായിരുന്ന അശോകനെ പ്രതി പതിയിരുന്ന് കത്തി കൊണ്ട് വയറിലും മറ്റും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ചെന്ന മകൻ അഖിലിനെയും കുത്തി പരിക്കേൽപ്പിച്ചു. സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച് തെളിവെടുത്ത കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി.സുനിൽകുമാർ, അഡ്വ. കെ.ആർ.രജിത് കുമാർ എന്നിവർ ഹാജരായി.