ജി.എസ്.എയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി
ഗുരുവായൂർ : ബ്രിട്ടീഷ് കൗൺസിലും പ്രീമിയർ ലീഗും ചേർന്ന് ഒരുക്കുന്ന ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കും. ഇത്തരത്തിലുള്ള പരിശീലനം ആദ്യമായാണ് ജില്ലയിൽ സംഘടിപ്പിക്കുന്നതെന്ന് പരിശീലനത്തിന് വേദിയൊരുക്കുന്ന ഗുരുവായൂർ സ്പോർട്സ് അക്കാദമി (ജി.എസ്.എ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിക്ഷക് സദൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. ശനിയാഴ്ച രാവിലെ 11ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്യും. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. സുമേഷ് അധ്യക്ഷത വഹിക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. തെരഞ്ഞെടുത്ത 24 കോച്ചുകൾക്കാണ്പ രിശീലനം നൽകുക. ജി.എസ്.എ പ്രസിഡൻറ് ടി.എം. ബാബുരാജ്, ട്രഷറർ വി.വി. ഡൊമിനി, ടെക്നിക്കൽ ഡയറക്ടർ പി.കെ. അസീസ്, സീനിയർ കോച്ച് ഡേവിഡ് ആൻറോ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു