Madhavam header
Above Pot

കൊല്ലത്ത് ഐ ടി ഐ വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ സി പി എം നേതാവ് അറസ്റ്റിൽ

ചവറ: കൊല്ലത്ത് ഐടിഐ വിദ്യര്‍ത്ഥി രഞ്ജിത്തിനെ(18) മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഇയാളെ സിഐ ഓഫിസില്‍ ചോദ്യം ചെയ്തു വരികയാണ്. ജയില്‍ വാര്‍ഡന്‍ മര്‍ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ആളാണ് ജയില്‍ വാര്‍ഡന്‍ വിനീതിന്റെ പിതൃസഹോദരന്‍ കൂടിയായ സരസന്‍ പിള്ള. കൊല്ലം ജില്ല ജയില്‍ വാര്‍ഡന്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് വീട്ടില്‍ വിനീതിന്റെ നേതൃത്വത്തില്‍ വീടുകയറി മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റാണ് തേവലക്കര അരിനെല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രഞ്ജിത് മരിച്ചത്. മര്‍ദിച്ച സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കള്‍ പൊലീസില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ജയില്‍ വാര്‍ഡനെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ.

Astrologer

അറസ്റ്റിലായ ജയില്‍ വാര്‍ഡന്‍ വിനീത് ഉള്‍പ്പെടെ ആറംഗസംഘം വീട്ടിലെത്തി രഞ്ജിത്തിനെ മര്‍ദിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ മൊഴി. ഇക്കൂട്ടത്തില്‍ വിനീതിന്റെ പിതൃസഹോദരനും സിപിഎം അരിനല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ സരസന്‍പിള്ളയും ഉണ്ടെന്ന് മൊഴിയിലുണ്ട്.

എന്നാല്‍, സരസന്‍ പിള്ള ഉള്‍പ്പെടെ എല്ലാവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പൊലീസ്, ജില്ല ജയില്‍ വാര്‍ഡന്‍ വിനീതിനെ മാത്രം പ്രതിയാക്കുകയായിരുന്നു. രഞ്ജിത്തിനെ മര്‍ദിച്ച സംഘത്തില്‍ സരസന്‍ പിള്ള ഉണ്ടെന്ന ആരോപണം സിപിഎം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരന്‍ നിഷേധിച്ചിരുന്നു.

Vadasheri Footer