കുന്നംകുളം നഗരസഭയില്‍ 111 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു
കുന്നംകുളം : കുന്നംകുളം നഗരസഭ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 111 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കായി ഫ്ളാറ്റ് സമുചയങ്ങള്‍ നിര്‍മ്മിച്ച് സ്വന്തമായൊരു കിടപ്പാടം എന്ന സ്വപ്നം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കുന്നംകുളം നഗരസഭയ്ക്ക് കീഴില്‍ 1160 ഗുണഭോക്താക്കളാണ് ലൈഫ് പദ്ധതിയിലുള്ളത്. ഇതില്‍ പൂര്‍ണമായും പണി കഴിഞ്ഞ 111 വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വ്വഹിക്കപ്പെട്ടത്. 303 ഗുണഭോക്താകള്‍ക്ക് മൂന്നാം ഗഡുവും 688 ഗുണഭോക്താകള്‍ക്ക് ഒന്നാം ഗഡുവും 505 ഗുണഭോക്താകള്‍ക്ക് രണ്ടാം ഗഡുവും നല്കി പണി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 46,40,00,000 രൂപയാണ് പദ്ധതിയ്ക്കായി ആകെ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 7 കോടി കേന്ദ്ര വിഹിതവും 8 കോടി നഗരസഭ വിഹിതവുമാണ്.
കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം സുരേഷ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗുണഭോക്താക്കള്‍ നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.