Above Pot

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ നാലിന് , മഹാതീര്‍ഥാടനം ഏപ്രില്‍ ഏഴിന്

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭകൂട്ടായ്മയും വിഭൂതിതിരുനാളും മാര്‍ച്ച് നാലിന് ആചരിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.വര്‍ഗ്ഗീസ് കരിപ്പേരി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് അഞ്ചിന് തളിയക്കുളത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കും വ്രതാരംഭകൂട്ടായ്മ ശുശ്രൂഷകള്‍ക്കും അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.വ്രതാരംഭ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന പുരുഷന്‍മാര്‍ക്ക് ചാരനിറത്തിലുള്ള മുണ്ടും സ്ത്രീകള്‍ക്ക് സാരിയും തീര്‍ഥകേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യും.മാര്‍ച്ച് അഞ്ച് മുതല്‍ 28 വരെ ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്ന് വരെ തളിയക്കുളത്തില്‍ ഏകദിന പ്രാര്‍ഥനകൂട്ടായ്മകള്‍ ഉണ്ടാവും.മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെ കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രി ഡയറക്ടര്‍ ഡോ.അലോഷ്യസ് കുളങ്ങര നയിക്കുന്ന പരിശുദ്ധാത്മ കണ്‍വന്‍ഷന്‍ തീര്‍ഥകേന്ദ്രത്തില്‍ നടക്കും.കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്.

First Paragraph  728-90

വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഒമ്പതിന് തൃശ്ശൂര്‍ ബസിലിക്കയില്‍ നിന്നും ആരംഭിക്കുന്ന ജാഗരണ പദയാത്ര പുലര്‍ച്ചെ നാലിന് പാലയൂരിലെത്തും.തുടര്‍ന്ന് പദയാത്രയെ സ്വീകരിച്ച് തിരി തെളിയിച്ച് ദിവ്യബലി അര്‍പ്പിക്കും.പാലയൂര്‍ ഫൊറോനയിലെ പള്ളികളില്‍ നിന്നും വെളളിയാഴ്ചകളില്‍ തീര്‍ഥകേന്ദ്രത്തിലേക്ക് ജാഗരണ പദയാത്രകളെത്തും.ഈ വര്‍ഷത്തെ 22-ാമത് പാലയൂര്‍ മഹാതീര്‍ഥാടനം ഏപ്രില്‍ ഏഴിന് രാവിലെ ഏഴിന് തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ഫഌഗ് ഓഫ് ചെയ്യും. ഇതേ സമയം തന്നെ അതിരൂപതയിലെ വിവിധ മേഖലകളില്‍ നിന്നും ഉപപദയാത്രകളും ആരംഭിക്കും.പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യാതിഥിയാവും.അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആമുഖപ്രഭാഷണം നടത്തും.വ്രതാരംഭ കൂട്ടായ്മ ചെയര്‍മാന്‍ ഫാ.സിന്റോ പൊന്തേക്കന്‍,കണ്‍വീനര്‍ ഒ.എ.മാത്യൂസ്, തീര്‍ഥകേന്ദ്രം സെക്രട്ടറി സി.ജി.ജെയ്‌സണ്‍,മറ്റ് ഭാരവാഹികളായ ജോയ് ചിറമ്മല്‍, ഒ.ജെ.ജസ്റ്റിന്‍,ബോബ് എലുവത്തിങ്കല്‍,ഒ.ജെ.വര്‍ഗ്ഗീസ്,ജെയ്‌സണ്‍ ആളൂക്കാരന്‍,തോമസ് വാകയില്‍,ബേബി ഫ്രാന്‍സീസ്, ലിന്റൊ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph (saravana bhavan