“ഓപ്പറേഷൻ ബഗീര” , തടി ഡിപ്പോകളിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
>തിരുവനന്തപുരം: വനംവകുപ്പിെൻറ തടി, ചന്ദനം ഡിപ്പോകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശു പാർശ ചെയ്യും. ഉദ്യോഗസ്ഥരുടെ ഒത്താശേയാടെ നടക്കുന്ന കള്ളക്കളി ഖജനാവിന് വൻ നഷ്ടമാണുണ്ടാക്കുന്നതെന്നാണ് വിജിലൻസ് നടത്തിയ ‘ഒാപറേഷൻ ബഗീര’യിൽ കണ്ടെത്തിയത്. റിപ്പോർട്ട് തയാറാക്കിവരുകയാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
തടിലേലവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടക്കുന്നത്. ഇഷ്ടക്കാർക്ക് ലേലം പോലും നടത്താതെ തടി മറിച്ചുവിൽക്കുന്നതായി കെണ്ടത്തിയിട്ടുണ്ട്. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് വനംവകുപ്പിെൻറ മുഴുവൻ ഡിപ്പോകളിലും വിജിലൻസ് ഒരേസമയം മിന്നൽപരിശോധന നടത്തിയത്.
ചില്ലറവിൽപന നടത്തുന്ന ഡിപ്പോകളിൽനിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥിരമായി കച്ചവടക്കാർ തടി ലേലം കൊള്ളുന്നതായും ഇവരിൽ പലരും ഉദ്യോഗസ്ഥരുടെ ബിനാമികളാണെന്നും പരിശോധനയിൽ കണ്ടെത്തി. വനത്തിൽ നിന്നെത്തുന്ന തടി ട്രാക്ടർ ഉപയോഗിച്ച് അട്ടിയിട്ട് ആനയെക്കൊണ്ടും ആളുകളെ കൊണ്ടും പിടിപ്പിച്ചതായി കാണിച്ച് വൻ തുക വെട്ടിക്കുന്നതായും കണ്ടെത്തി.
ചിലയിടങ്ങളിൽ കണക്കിൽെപടാതെ പണം സൂക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് കൈക്കൂലി ഇനത്തിൽ ലഭിച്ച തുകയാണെന്നാണ് വിജിലൻസിെൻറ അനുമാനം. പല ഡിപ്പോകളിലും ഉദ്യോഗസ്ഥർ കൃത്യമായി എത്തുന്നില്ലെന്നും ഹാജർബുക്ക് ഉൾപ്പെടെ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
ഇത്തരം ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാകും വിജിലൻസ് സർക്കാറിന് സമർപ്പിക്കുക. വനംവകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധനക്ക് സാധ്യതയുണ്ട്.