Above Pot

ചാവക്കാട് ബ്ലോക്കിൽ വികസന പ്രവർത്തനങ്ങൾക്ക് 19 കോടിയുടെ ബഡ്ജറ്റ്

ചാവക്കാട് : ചാവക്കാട് ബ്ലോക്കിൽ വിവിധ പദ്ധതികൾക്കായി 19 കോടി ചിലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ് അവതരിപ്പിച്ചു . സമ്പൂർണ്ണ പാർപ്പിട നേട്ടം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ട് 19,28,37,612 രൂപയുടെ പ്രതീക്ഷിത വരവും, 19,06,56,431 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന സമഗ്ര ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
. സ്വന്തമായി വിഭവ സമാഹരണം ഇല്ലാത്ത ബ്ളോക് പഞ്ചായത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതി കളിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ ബഡ്ജറ്റ് ശ്രമിച്ചിട്ടുണ്ടെന്ന് ഭരണ പക്ഷത്തു നിന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു . എന്നാൽ തീര ദേശ മേഖലക്കും ,ടൂറിസം മേഖലക്കും പദ്ധതികൾ ഇല്ലാത്തതിനാൽ ബഡ്ജറ്റിനെ ഭാഗിക മായി മാത്രമെ പിന്തുണക്കുന്നുള്ളു എന്ന് പ്രതിപക്ഷത്തെ ആലതയിൽ മൂസ പറഞ്ഞു
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി മുഷ്താഖലി, എം വി ഹൈദരാലി, ഉമ്മർ മുക്കണ്ടത്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ബഷീർ, വടക്കേകാട് പഞ്ചായത്ത്‌ പ്രസിഡന്റ് മറിയം മുസ്തഫ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്‌റ ശംസുദ്ധീൻ, ചാവക്കാട് ബി ഡി ഒ. കെ എം വിനീത് എന്നിവർ സംസാരിച്ചു.ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

First Paragraph  728-90