Above Pot

സൗരോർജ ഉത്പാതനത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു: മന്ത്രി എം.എം മണി

ചാവക്കാട് : സൗരോർജ ഉത്പാതനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി എം.എം മണി. സോളാർ വൈദ്യുതി ഉത്പാതന രംഗത്തേക്ക് ആർക്കും കടന്നു വരാമെന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ബ്ലാങ്ങാട് 33 കെ.വി കണ്ടൈയ്ന റൈസ്ഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ എം.എൽ .എ കെ വി അബ്ദുൾ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി സി എൻ ജയദേവൻ ചടങ്ങിൽ മുഖ്യാതിഥിയായി.

സബ്സറ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോടെ ഗുണഭോക്താക്കൾക്ക് പ്രസരണനഷ്ടം കൂടാതെ ഉയർന്ന വോൾട്ടോടു കൂടിയ വൈദ്യുതി ലഭ്യമാക്കും. കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാരും കെ എസ് ഇ ബി യും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. 23 സെന്റ് സ്ഥലത്താണ് മലബാറിലെ ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെതുമായ സബ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. സബ്സ് സ്റ്റേഷനിൽ ട്രാൻസ്ഫോർമർ ഒഴികെയുള്ള മറ്റ് ഭാഗങ്ങളെല്ലാം കണ്ടെയ്നറിനുളളിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ കുറച്ചു സ്ഥലമേ ആവശ്യമുള്ളുവെന്നാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

Astrologer

കേന്ദ്ര സഹായമായി ലഭിച്ച 1.09 കോടി ഉൾപ്പടെ ആറുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വോൾട്ടേജ് ക്ഷാമം രൂക്ഷമായ കടപ്പുറം.,ഒരുമനയൂർ, പഞ്ചായത്തുകളിലും ചാവക്കാട് നഗരസഭയുടെ മുല്ലത്തറ ഉൾപ്പടെയുള്ള പടിഞ്ഞാറൻ മേഖലയിലുമാണ് സബ് സ്റ്റേഷന്റെ പ്രയോജനം ലഭിക്കുക.ഈ മേഖലയിലെ 20,000 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.പുന്ന സബ്സ്റ്റേഷനിൽ നിന്നാണ് ഇവിടേക്കുള്ള ലൈൻ വലിച്ചിരിക്കുന്നത്. ഇതിൽ കനോലി കനാൽ ഉൾപ്പെടുന്ന913 മീറ്റർ ദൂരം ഭൂമിക്കടിയിലൂടെയാണ് ലൈൻ വലിച്ചിരിക്കുന്നത്.
ഈ പദ്ധതി പൂർത്തിയായതോടെ അഴിമുഖം, വട്ടേക്കാട്, ഒരുമനയൂർ, മുല്ലത്തറ എന്നീ പ്രദേശങ്ങളിലേക്ക് 4 പുതിയ 11 കെവി ഫീഡറുകൾ ആരംഭിക്കവാൻ കഴിഞ്ഞു.നിർമ്മാണം തുടങ്ങി എട്ട് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് എം.എ അബൂബക്കർ ഹാജി , ബ്ളോക് പഞ്ചായത്ത് അംഗം സി മുസ്താഖ് അലി , കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീർ., ചാവക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.കെ അക്ബർ., പഞ്ചായത്ത് അംഗങ്ങൾ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Vadasheri Footer