Above Pot

ഗുരുവായൂർ ഉത്സവം , പ്രസാദ കഞ്ഞി കഴിക്കാൻ മെട്രോ മാനും കുടുംബവും

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ള ഭഗവാന്റെ പ്രസാദ കഞ്ഞി ആസ്വദിക്കാൻ മെട്രോമനും കുടുംബവും എത്തി രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം പ്രസാദ വിതരണ പന്തലിൽ എത്തിയ അദ്ദേഹത്തെയും കുടുംബത്തെയും ഭരണ സമിതി സ്വീകരിച്ചു . ഉത്സവം അഞ്ചാം ദിവസത്തെ പ്രസാദ വിതരണം ,പന്തലിൽ സജ്ജീകരിച്ച ഭഗവാന്റെ ഫോട്ടോക്ക് മുന്നിൽ നിലവിളക്ക് കൊളുത്തി ഇ ശ്രീധരൻ ഉൽഘാടനം ചെയ്തു .ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ഭരണ സമിതി അംഗങ്ങൾ ആയ കെ കെ രാമചന്ദ്രൻ ,ഉഴമലയ്ക്കൽ വേണുഗോപാൽ , ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,മമ്മിയൂർ ദേവസ്വം പ്രസിഡന്റ് ജി കെ പ്രകാശൻ , ഡെപ്യുട്ടി അഡ്മിനി സ്ട്രേറ്റർ മാർ സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു . 14,500 പേരാണ് പ്രസാദ കഞ്ഞിയും പുഴുക്കും കഴിക്കാൻ എത്തിയത് . രാത്രിയിലെ ചോറും രസകാളനും കഴിക്കാൻ 3400 പേരും എത്തിച്ചേർന്നു

First Paragraph  728-90