Above Pot

ചാവക്കാട് കനത്ത കാറ്റ് , ബോർഡ് വീണ് നഗരസഭ ചെയർമാന് പരിക്കേറ്റു

ചാവക്കാട്: ചൊവ്വാഴ്ച രാവിലെ വീശിയ ശക്തമായ കാറ്റില്‍ചാവക്കാട് നഗര ത്തില്‍ പലയിട ത്തും ബോര്‍ഡുകള്‍ വീണു.കെട്ടിട ത്തിന് മുകളില്‍ സ്ഥാപി ച്ചിരുന്ന ബോര്‍ഡുകള്‍ കാറ്റില്‍ നിലംപതി ച്ചത് ഭീതിയുളവാക്കി.ബൈക്കില്‍ സഞ്ചരിക്കവേ കെട്ടിട ത്തിന് മുകളില്‍ നിന്ന് പരസ്യബോര്‍ഡ് വീണ് ചാവക്കാട് നഗരസഭ ചെയര്‍മാൻ എൻ .കെ.അക്ബറിന് പരിക്കേറ്റു.ബോര്‍ഡ് ബൈക്കിലേക്ക് വീണതിനെതുടര്‍ന്ന് നിയ ന്ത്രണം നഷ്ടെ പ്പട്ട ബൈക്ക് മറിഞ്ഞാ ണ് ചെയര്‍മാന് പരിക്കേറ്റത്.കാലിന് പരിക്കേറ്റ എൻ .കെ.അക്ബര്‍ താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.പലയിട ത്തും പരസ്യബോര്‍ഡുകളും പ ന്തലുകളും ശക്തമായ കാറ്റില്‍ വീണു.ബസ് സ്റ്റാൻ ഡ് പരിസര ത്ത് കാര്‍ വില്‍
പ്പനക്കായി നിര്‍മി ച്ച പ ന്തല്‍ കാറ്റില്‍ റോഡരികിലേക്ക് പറന്നുപോയി.ചാവക്കാട് കിഴക്കേ ബൈ പ്പാസ് ജംഗ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പരസ്യബോര്‍ഡ് വീണ് കാ
റിന് മുൻ വശെ ത്ത ചില്ല് തകര്‍ന്നു.

First Paragraph  728-90