ചക്കം കണ്ടം തെക്കൻ പാലയൂരിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
ചാവക്കാട് : ചക്കം കണ്ടം മേഖലയിലെ തെക്കൻ പാലയൂർ പ്രദേശത്ത് വീണ്ടും കക്കൂസ് മാലിന്യം ടാങ്കർ ലോ റിയിൽ കൊണ്ടുവന്ന് തള്ളി.
ഇന്നലെ രാത്രിയാണ് എ എം എൽ പി സ്കൂൾ റോഡിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്.കഴിഞ്ഞ മാസം ഇവിടെ നിന്ന് മാലിന്യവുമായി വന്ന ടാങ്കർ ലോറി നാട്ടുക്കാർ കൈയ്യോടെ പിടികൂടി പോലിസിൽ ഏൽപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ പിടികൂടിയ പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇന്നലെ മാലിന്യം തള്ളിയവരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് പൗരാവകാശ വേദി പ്രവർത്തകർ നഗരസഭാ സെക്രട്ടറിക്കും, ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർക്കും വീണ്ടും പരാതി നൽകി. പ്രദേശത്തെ ജനങ്ങളുടെയും, സമീപത്ത് പ്രവർത്തിക്കുന്ന എ എം എൽ പി സ്കൂളിലെ കുട്ടികളുടെയും ജീവനും,ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്ന തുമായ മാലിന്യ വിഷയത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യറാകണമെന്നും, ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മറ്റൊരു തീരാദുരിതമായി മാലിന്യം തള്ളൽ മാറിയിരിക്കുന്നതായും പരാതിയിൽ ബോധി പിച്ചു. പുഴയും, കുടിവെള്ള cസാതസ്സുകളും മലിനപെടുത്തുന്നവർക്കെതിരെ അതിശക്തമായ നിയമം രാജ്യത്ത് നിലനിൽക്കുമ്പോൾ ഇത്തരം ശക്തികൾ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്നത് അധികൃതരുടെ ഒത്താശയോടെയാണെന്നും പൗരാവകാശ വേദി കുറ്റപ്പെടുത്തി. പൗരാവകാശ വേദി പ്രസി.നൗഷാദ് തെക്കുംപുറം, വി.പി.സുഭാഷ്, അനീഷ് പാലയൂർ, ഫാമീസ് അബുബക്കർ, സൈനുദ്ദീൻ അബ്ദുൽ ഖാദർ, സി.എം. മുജീബ് എന്നിവർ ചേർന്നാണ് പരാതി നൽകിയത്.