Header 1 vadesheri (working)

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ ബി ജെ പി ഭരണത്തിൽ മഹാരഥന്മാരായി മാറി

Above Post Pazhidam (working)

ഗുരുവായൂർ: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ ബി.ജെ.പി ഭരണകാലത്ത് ദേശസ്നേഹികളും മഹാരഥന്മാരുമായി മാറിയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു. ഡി.വൈ.എഫ്.ഐ ചാവക്കാട്, മണലൂർ, നാട്ടിക ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ടി.ടി. ശിവദാസൻ, വി. അനൂപ്, ആഷിഖ് വലിയകത്ത് എന്നിവർ സംസാരിച്ചു. പടിഞ്ഞാറെനടയിൽ നിന്ന് കിഴക്കെനടയിലേക്ക് പ്രകടനവും നടന്നു.

First Paragraph Rugmini Regency (working)