Header 1 vadesheri (working)

ഗുരുവായൂരിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: വിശ്വാസം സംരക്ഷിയ്ക്കുക വർഗ്ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി. കിഴക്കേനടയിലെ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷമാണ് പദയാത്ര ആരംഭിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് ബാലൻ വാറനാട്ടിന് കോൺഗ്രസ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി.വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ മടപ്പാട്ടിൽ ബാലകൃഷ്ണൻ, അരവിന്ദൻ പല്ലത്ത്, ശശി വാറനാട്ട്, കെ.പി.എ.റഷീദ്, കെ.പി.ഉദയൻ, പോളി ഫ്രാൻസിസ്, ശിവൻ പാലയത്ത്, സ്റ്റീഫൻ ജോസ്, മേഴ്‌സി ജോയ്, പ്രിയ രാജേന്ദ്രൻ, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു. ശശി വല്ലാശ്ശേരി, എ.എം.ജവഹർ, രാമൻ പല്ലത്ത്, വി.കെ.സുജിത്ത്, കണ്ണൻ പാലിയത്ത്, ബിന്ദു നാരായണൻ, സുഷ ബാബു, വഹാബ് എടപ്പുള്ളി, ഓ.ആർ.പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

First Paragraph Rugmini Regency (working)