Above Pot

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “ഗുരുവായൂർ പെരുമ” പ്രഭാഷണ പരമ്പര

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പെരുമ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര ആരംഭിക്കുന്നു . ഗുരുവായൂരിന്റെ ആധ്യാല്മികവും സാംസ്കാരികവും ,ചരിത്രവും ,ഭൂമി ശാസ്ത്രവും ,കലയും സാഹിത്യവും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവായൂരിന്റെ വിവിധ സാമൂഹ്യ തലങ്ങളെ ബന്ധപ്പെടുത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത് .എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . എം ജി എസ് നാരായണൻ , എം ആർ രാഘവ വാരിയർ , ഡോ കെ എസ് രാധാകൃഷ്ണൻ , എൽ ഗിരീഷ് കുമാർ സി രാധാകൃഷ്ണൻ , ആലങ്കോട് ലീലാ കൃഷ്ണൻ , അജിത് കൊളാടി ,രാജേന്ദു ,എൻ പി വിജയ കൃഷ്ണൻ വി കലാധരൻ ഇ .എം സതീശൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു സംസാരിക്കും . ആദ്യ പ്രഭാഷണം ഗുരുവായൂർ മാഹാത്മ്യം എന്ന വിഷയത്തിൽ എ കെ ബി നായർ കോഴിക്കോട് 26 ന് നിർവഹിക്കും . വൈകീട്ട് 6 ന് രുക്മണി റീജൻസിയിൽ വെച്ചാണ് പ്രഭാഷണം നടക്കുന്നത് .പൈതൃകം മാസം തോറും നടത്തുന്ന വൈജ്ഞാനിക സദസിന്റെയും കുടുംബ സംഗമത്തിന്റെയും ഭാഗമായാണ് പ്രഭാഷണ പരമ്പര നടത്തുന്നത് . വാർത്ത സമ്മേളനത്തിൽ പൈതൃകം കോർഡിനേറ്റർ ,അഡ്വ രവി ചങ്കത്ത് ,സെക്രട്ടറി മധു കെ നായർ , ട്രഷറർ കെ കെ ശ്രീനിവാസൻ ജനറൽ കൺ വീനർ അയിനിപ്പുള്ളി വിശ്വനാഥൻ ,കൺ വീനർമാരായ കെ കെ വേലായുധൻ ,ബാല ഉള്ളാട്ട് ,ഒ വി രാജേഷ് മുരളി അകമ്പടി എന്നിവർ പങ്കെടുത്തു .

First Paragraph  728-90