ഗുരുവായൂർ അഴുക്ക് ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം : ലോഡ്ജ് ഉടമകൾ
ഗുരുവായൂർ : കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു . ഗുരുവായൂരിലെ അഴുക്ക് ച്ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം . കുളിമുറിയിലെ മലിന ജലം ശുദ്ധീകരിച്ച ശേഷം കാനയിലേക്ക് ഒഴുക്കി വിടാൻ സംവിധാനം ഒരുക്കണം .നിയമ വിരുദ്ധമായി കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കുന്ന ലോഡ്ജ് ഉടമകളോട് സംഘടന വിശദീകരണം ചോദിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു . ലോഡ്ജ് ഓണേഷ്സ് അസോസിയേഷൻ പ്രസിഡന്റ് ജി കെ പ്രകാശൻ , സെക്രട്ടറി മോഹനകൃഷ്ണൻ ഓടത്ത് ,കെ കെ സദാനന്ദൻ ,പി കെ മോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .